വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചു; പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്നു: പോലീസ്

വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചു; പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്നു: പോലീസ്

നിയമലംഘനങ്ങൾക്ക് സമരക്കാർക്കെതിരെ 102 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പോലീസിന്റെ സത്യവാങ്മൂലം

വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ നൂറാം ദിനാചരണത്തിനിടെ സമരസമിതി പ്രവർത്തകർ പദ്ധതി പ്രദേശത്ത്‌ അതിക്രമിച്ച്‌ കടന്നതായി പോലീസ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്‌ സമരക്കാർ തുടർച്ചയായി ലംഘിച്ചു. നിയമലംഘനങ്ങൾക്ക് സമരക്കാർക്കെതിരെ 102 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് കടുത്ത നടപടിയിലേക്ക് കടന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് പറഞ്ഞു.

സമരത്തിന് സ്‌ത്രീകളും കുട്ടികളും അടക്കം 2000 ഓളം പേരുണ്ട്. പ്രധാന കവാടം തകർത്ത്‌ അകത്തുകയറി നാശനഷ്‌ടമുണ്ടാക്കി. അക്രമം തടയാനായി 1440 പോലീസുകാരെ വിന്യസിച്ചു. മൂന്നു ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണർമാരുടെ നേതൃത്വത്തിൽ 16 ഡിവൈഎസ്‌പിമാരും 32 ഇൻസ്‌പെക്ടർമാരും 32 സബ്‌ ഇൻസ്‌പെക്ടർമാരും സ്ഥലത്തുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചു; പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്നു: പോലീസ്
'ഇനി ചർച്ച ഉണ്ടായേക്കില്ല, കോടതി പറയട്ടെ', വിഴിഞ്ഞം സമരത്തിനെതിരെ മന്ത്രി വി അബ്ദുറഹ്‌മാൻ

സമരക്കാർ നിർമാണം തടസപ്പെടുത്തുന്നതിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികളിലാണ്‌ പോലീസ് സത്യവാങ്‌മൂലം നൽകിയത്‌. വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലത്തെ എല്ലാ തടസങ്ങളും അടിയന്തിരമായി നീക്കണമെന്ന് ഹൈകോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന നവംബർ ഏഴിനകം തടസങ്ങൾ നീക്കണമെന്നാണ് കോടതിയുടെ നിർദേശം.

വിഴിഞ്ഞം സമരസമിതി പ്രവര്‍ത്തകര്‍ ഹൈക്കോടതി ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചു; പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്നു: പോലീസ്
വിഴിഞ്ഞത്ത് ആദ്യകപ്പൽ ഉടനെത്തും; തുറമുഖ നിർമാണവുമായി മുന്നോട്ട് പോകുമെന്ന് അഹമ്മദ് ദേവർകോവിൽ
logo
The Fourth
www.thefourthnews.in