ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾക്ക് മൂന്നാഴ്ച കൂടി സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾക്ക് മൂന്നാഴ്ച കൂടി സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്നും എതിർകക്ഷികളായ എസ് എഫ് ഐ പ്രവർത്തകരോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു

ഗവർണർ നോമിനേറ്റ് ചെയ്ത കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ക്രമസമാധാനം നിയന്ത്രിക്കണമെന്ന നിർദ്ദേശവും തുടരും. സെനറ്റ് അംഗങ്ങളായി ഗവർണർ സ്വന്തം നിലയ്ക്ക് നോമിനേറ്റ് ചെയ്ത ബാലൻ പൂതേരി, സി മനോജ്, പി എം അശ്വിൻരാജ്, എ വി ഹരീഷ്, അഫ്‌സൽ സഹീർ, സി സ്നേഹ, എ ആർ പ്രവീൺ കുമാർ, എ കെ അനുരാജ് എന്നിവർ നൽകിയ ഹർജി, ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്.

ഹർജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കുമെന്നും എതിർകക്ഷികളായ എസ് എഫ് ഐ പ്രവർത്തകരോട് സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. സർവകലാശാല രജിസ്ട്രാറുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഡിസംബർ 21ന് രാവിലെ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ യൂണിവേഴ്‌സിറ്റി സെനറ്റ് ഹൗസിനു മുന്നിൽ എസ്എഫ്ഐ പ്രവർത്തകർ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം. പോലീസ് ഇതിനെതിരെ നടപടി എടുത്തില്ല. സുരക്ഷ ഒരുക്കാൻ സർവകലാശാല വിസിയോടും രജിസ്ട്രാറോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങൾക്ക് മൂന്നാഴ്ച കൂടി സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തത് മിണ്ടിയാൽ കേസ് പതിവ്, ഇതിലെന്ത് പുതുമ: മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തതിൽ ഗവർണർ

ഇതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഹർജി പരിഗണിച്ച കോടതി പോലിസ് സംരക്ഷണം നൽകാനും ക്രമസമാധാനം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിരുന്നു. ഹർജിയിൽ എതിർ കക്ഷികളായ എസ്എഫ്ഐ നേതാക്കൾ അഫ്‌സൽ, കെ.വി അനുരാജ്, മുഹമ്മദ് അലി ഷിഹാബ് എന്നിവർക്ക് കോടതി നോട്ടിസും അയച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in