പുതിയ മേജർ ആർച്ച് ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന്; 
സീറോ - മലബാർ സഭയുടെ പുതിയ തലവനെ ഇന്ന് പ്രഖ്യാപിക്കും

പുതിയ മേജർ ആർച്ച് ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന്; സീറോ - മലബാർ സഭയുടെ പുതിയ തലവനെ ഇന്ന് പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തോടെ സിനഡ് സമ്മേളനം അവസാനിക്കും

സീറോ - മലബാർ സഭയുടെ പുതിയ തലവനെ ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് പ്രഖ്യാപിക്കും. കേരളത്തിന് പുറത്തുനിന്നുള്ള ആളാകും പുതിയ മേജർ ആർച്ച് ബിഷപ്പ്. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നാളെയാകും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. എറണാകുളം - അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക വീട്ടു നൽകുമോ എന്ന കാര്യത്തിൽ അന്വേഷണങ്ങൾ നടന്നെങ്കിലും ഒടുവിൽ മാറ്റുകയായിരുന്നു.

പുതിയ മേജർ ആർച്ച് ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന്; 
സീറോ - മലബാർ സഭയുടെ പുതിയ തലവനെ ഇന്ന് പ്രഖ്യാപിക്കും
സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം

ഇതിനിടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിൽ വൈദികർക്കെതിരെ കൂട്ടനടപടിയുമുണ്ടാകും. പുതിയ രൂപതയും ഒപ്പം പ്രഖ്യാപിക്കും. പുതിയ രൂപതക്ക് നിലവിൽ കത്തീഡ്രൽ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു സഭാതലവന്റെ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താൻ എറണാകുളം - അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക വീട്ടു നൽകുമോ എന്ന കാര്യത്തിൽ അറിയിക്കാൻ അതിരൂപത കൂരിയായോട് സിനഡ് നിർദ്ദേശം നൽകിയിരുന്നത്.

എന്നാൽ ചടങ്ങുകൾക്കായി ബസലിക്ക വിട്ടുനൽകണമെങ്കിൽ തങ്ങൾ മുൻപോട്ട് വെക്കുന്ന നിബന്ധനകൾ അംഗീകരിക്കണമെന്ന് അതിരൂപത കൂരിയ സിനഡിനെ അറിയിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in