ഡെങ്കു, മഞ്ഞപ്പിത്തം, എലിപ്പനി;  പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷം പേർ, സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലേക്കോ?

ഡെങ്കു, മഞ്ഞപ്പിത്തം, എലിപ്പനി; പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷം പേർ, സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലേക്കോ?

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മഴക്കാല പൂര്‍വ ശുചീകരണങ്ങളില്‍ നിന്ന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പിന്‍വലിഞ്ഞു

സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍. ഡെങ്കുപ്പനിയും, എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകം. ഔട്ട്‌ബ്രേക്ക് പ്രതീക്ഷിക്കുന്ന സമയത്തിനും മുന്നെ ഡെങ്കുവും എലിപ്പനിയും ബാധിക്കുന്നവരുടെ കണക്ക് ഉയര്‍ന്നത് ആശങ്കയെന്ന് ആരോഗ്യവകുപ്പ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ കണക്കില്‍ അഞ്ച് മടങ്ങ് വര്‍ധനയുണ്ടായേക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയ് മാസം മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷത്തിനടുത്ത് പേരാണ്.

ഹെപ്പറ്റൈറ്റിസ് എ യുടെ വ്യാപനം ആരോഗ്യമേഖലയില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ മാറിയതോടെ വൈറസ് വ്യാപനത്തില്‍ കുറവുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. മെയ് മാസം മാത്രം 702 പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 1659 കേസുകള്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് സംസ്ഥാനത്ത് മെയ് മാസത്തില്‍ എട്ട് മരണങ്ങള്‍ ഉണ്ടായി. ഈ വര്‍ഷം 3000ത്തോളം പേരിലാണ് ഇതേവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 18 മരണങ്ങള്‍ അഞ്ച് മാസത്തിനിടയില്‍ സംഭവിച്ചു. പ്രധാനമായും വരള്‍ച്ചയും ശുദ്ധമല്ലാത്ത ജലം വിതരണം ചെയ്തത് മൂലവുമാണ് മഞ്ഞപ്പിത്തം ക്രമാതീതമായി ഈ വര്‍ഷം വര്‍ദ്ധിച്ചതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡെങ്കു, മഞ്ഞപ്പിത്തം, എലിപ്പനി;  പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷം പേർ, സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലേക്കോ?
Fourth Impact|ചൈനയിലേക്ക് മനുഷ്യക്കടത്ത്: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

എന്നാല്‍ ഇതിനേക്കാള്‍ ജാഗ്രതയോടെ നേരിടേണ്ടത് എലിപ്പനിയും ഡെങ്കുപ്പനിയും ആമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സ്ഥിതി തുടര്‍ന്നാല്‍ വളരെ താമസിയാതെ തന്നെ ഡെങ്കു അതിന്റെ പാരമ്യത്തില്‍ എത്തുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്നു. 'കാലാവസ്ഥയാണ് പകര്‍ച്ചവ്യാധികള്‍ ഇങ്ങനെ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. ചൂട് കൂടിയപ്പോള്‍ വെള്ളം ഇല്ലാതായി, ഉള്ളത് മലിനമായി. കുടിവെള്ള വിതരണം കാര്യക്ഷമമായി ശ്രദ്ധയോടെയല്ലാത്തതിനാലാണ് ഓരോ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത വ്യാപനമുണ്ടായതെന്ന് കരുതുന്നു.' മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി എസ് അനീഷ് പറഞ്ഞു.

'എന്നാല്‍ ഡെങ്കുവും എലിപ്പനിയുമാണ് വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂണ്‍ ജൂലൈ അവസാനത്തോടെയാണ് ഡെങ്കു പീക്കില്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ നാലോ അഞ്ചോ ഇരട്ടി അതില്‍ നിന്ന് കൂടുതലാണ്. വളരെ കാലതാമസമില്ലാതെ തന്നെ ഡെങ്കു പീക്കില്‍ എത്തും. അതേപോലെ തന്നെയാണ് എലിപ്പനിയും. മഴക്കാലത്താണ് കൂടുതലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴയത്ത് മലിന ജലവുമായി ആളുകള്‍ കൂടുതല്‍ ഇടപഴകുന്ന നിലയുണ്ടാകുന്നു എന്നതാണ് അതിന് കാരണം. 2018 പ്രളയത്തില്‍ പോലും അതാണുണ്ടായത്. പ്രളയത്തിന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. എന്നാല്‍ ഇത്തവണ എലിപ്പനി അനിയന്ത്രിതമായി വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ മഴ, തുടര്‍ന്നുള്ള രണ്ടാഴ്ചകളില്‍ കണക്കില്‍ വലിയ കൂടുതല്‍ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.' ഡോ. അനീഷ് തുടര്‍ന്നു.

ഡെങ്കു, മഞ്ഞപ്പിത്തം, എലിപ്പനി;  പനി ബാധിച്ച് ചികിത്സ തേടിയത് രണ്ട് ലക്ഷം പേർ, സംസ്ഥാനം പകർച്ചവ്യാധിയുടെ പിടിയിലേക്കോ?
ഏഴ് മണിക്കൂറില്‍ താഴെയാണോ നിങ്ങളുടെ ഉറക്കസമയം? ഹൃദയാഘാതത്താലുള്ള മരണ സാധ്യത അധികമെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ മഴക്കാല പൂര്‍വ ശുചീകരണങ്ങളില്‍ നിന്ന് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും പിന്‍വലിഞ്ഞതാണ് ഡെങ്കുവും എലിപ്പനിയും ഇത്രകണ്ട് വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. മെയ് മാസത്തില്‍ മാത്രം 126 എലിപ്പനി കേസുകള്‍ റിപപോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ മരിച്ചു. 903 എലിപ്പനി കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 43 പേര്‍ മരിച്ചു.

ഓരോ അഞ്ച് വര്‍ഷത്തിലും ഡങ്കുപ്പനി പകര്‍ച്ച തീവ്രമാവുന്നതിനാല്‍ ഇത്തവണയും അനിയന്ത്രിതമായ തോതില്‍ അതുണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ ആശങ്ക

മെയ് മാസം മാത്രം 1160 പേര്‍ക്ക് ഡങ്കു സ്ഥിരീകരിച്ചു. മൂന്ന് പേര്‍ ഡങ്കു പിടിപെട്ട് ആ മാസം മരിച്ചു. ഈ വര്‍ഷം ഡങ്കു പിടിപെട്ട് മരിച്ചവരുടെ എണ്ണം 18 ആണ്. ഓരോ അഞ്ച് വര്‍ഷത്തിലും ഡങ്കുപ്പനി പകര്‍ച്ച തീവ്രമാവുന്നതിനാല്‍ ഇത്തവണയും അനിയന്ത്രിതമായ തോതില്‍ അതുണ്ടാവുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ ആശങ്ക. അതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്കെല്ലാം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

വെള്ളിയാഴ്ച പോലും 34 ഹെപ്പറ്റൈറ്റിസ് എ കേസുകളും, ഏഴ് എലിപ്പനി കേസുകളും, 37 ഡങ്കു കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഇങ്ങനെ പോവുമ്പോള്‍ സര്‍ക്കാരും ജനങ്ങളും കാര്യക്ഷമമായി ഇടപെടണമന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in