വ്യാജ ബിരുദ വിവാദം: എസ്എഫ്‌ഐ വാദം പൊളിച്ച് വി സി; കോളേജിന് ഗുരുതര വീഴ്ച, നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കും

വ്യാജ ബിരുദ വിവാദം: എസ്എഫ്‌ഐ വാദം പൊളിച്ച് വി സി; കോളേജിന് ഗുരുതര വീഴ്ച, നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കും

2017 മുതല്‍ 2020 വരെ നിഖില്‍ എംഎസ്എം കോളേജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷ എഴുതുയിരുന്നുവെന്നും മോഹനന്‍ കുന്നുമ്മല്‍

നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ വാദം പൊളിച്ച് കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍. 2017 മുതല്‍ 2020 വരെ നിഖില്‍ എംഎസ്എം കോളേജില്‍ പഠിച്ചിരുന്നുവെന്നും പരീക്ഷ എഴുതിയിരുന്നുവെന്നും മോഹനന്‍ കുന്നുമ്മല്‍ മാധ്യമങ്ങളോട് പറഞ്ഞു. നിഖിലിന്റെ ഡിഗ്രി സർട്ടിഫിക്കറ്റ് പരിശോധിക്കാൻ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജ ബിരുദ വിവാദം: എസ്എഫ്‌ഐ വാദം പൊളിച്ച് വി സി; കോളേജിന് ഗുരുതര വീഴ്ച, നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കും
ബികോം തോറ്റ നേതാവിന് എംകോം പ്രവേശനം; ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദം, നടപടി

നിഖില്‍ കോഴ്‌സ് ക്യാന്‍സല്‍ ചെയ്താണ് കലിംഗയില്‍ അഡ്മിഷന്‍ നേടിയതെന്ന ആര്‍ഷോയുടെ വാദവും വി സി തള്ളി. കോഴ്‌സ് ഇടയ്ക്ക് നിര്‍ത്തിയിട്ടില്ല. നിഖില്‍ എംഎസ്എം കോളേജില്‍ നിന്ന് അവസാന സെമസ്റ്റര്‍ വരെയുള്ള പരീക്ഷ എഴുതിയിട്ടുണ്ട്. ഇതേ കോളേജില്‍ 75 ശതമാനം ഹാജരുള്ള നിഖിലിന് എങ്ങനെ ഒരേസമയം കലിംഗ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാകുമെന്ന ചോദ്യമാണ് വി സി ഉന്നയിക്കുന്നത്. നിഖിലിന്റെ എംകോം പ്രവേശനത്തില്‍ കായംകുളം കോളേജിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. കോളേജില്‍ മൂന്ന് വര്‍ഷം പഠിച്ച് തോറ്റ വിദ്യാര്‍ഥി അതേ കോളേജില്‍ ബികോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോള്‍ കൃത്യമായി പരിശോധിച്ചില്ല. ഇക്കാരണത്താല്‍ കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

വ്യാജ ബിരുദ വിവാദം: എസ്എഫ്‌ഐ വാദം പൊളിച്ച് വി സി; കോളേജിന് ഗുരുതര വീഴ്ച, നിഖിലിന്റെ സർട്ടിഫിക്കറ്റ് പരിശോധിക്കും
കേരള സര്‍വകലാശാലയില്‍ കുത്തഴിഞ്ഞ ഭരണ സംവിധാനം; സര്‍ക്കാര്‍ കുട്ടികളുടെ ഭാവി വെച്ച് കളിക്കുന്നു, വിമര്‍ശനവുമായി ഗവര്‍ണര്‍

രണ്ട് സര്‍വകലാശാലയിലും റെഗുലര്‍ കോഴ്‌സാണ് നിഖില്‍ ചെയ്തത്. മറ്റൊരു സര്‍വകലാശാലയില്‍ നിന്ന് എങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്ന് മൂന്ന് വര്‍ഷം തുടരെ നിഖിലിനെ പഠിപ്പിക്കുകയും ഇന്റേണല്‍ മാര്‍ക്ക് കൊടുക്കുകയും ചെയ്ത അതേ അധ്യാപകര്‍ ചോദ്യം ചെയ്തിട്ടില്ല. കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാകാനാണ് സാധ്യതയെന്നും മോഹനന്‍ കുന്നുമ്മല്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in