ഒരു വനിത മുഖ്യമന്ത്രിയാവുന്നതിലൂടെ മാത്രം സ്ത്രീപ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല, നയപരമായ മാറ്റങ്ങളാണ് വരേണ്ടത്: കെകെ ശൈലജ

ഒരു വനിത മുഖ്യമന്ത്രിയാവുന്നതിലൂടെ മാത്രം സ്ത്രീപ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല, നയപരമായ മാറ്റങ്ങളാണ് വരേണ്ടത്: കെകെ ശൈലജ

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്നപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു അതുണ്ടായോ എന്നും കെ കെ ശൈലജ പറഞ്ഞു.

ഒരു വനിത മുഖ്യമന്ത്രിയാവുന്നത് കൊണ്ട് മാത്രം സ്ത്രീകളുടെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന് കെ കെ ശൈലജ എംഎല്‍എ. അങ്ങനെയെങ്കില്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്നപ്പോള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു അതുണ്ടായോ കെ കെ ശൈലജ ചോദിച്ചു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാരാമര്‍ശം. മുഖ്യമന്ത്രി പദം ഒരു വനിത ഏറ്റെടുക്കുന്നതിലെ അസ്വാഭാവികതയല്ല. കെകെ ശൈലജ മുഖ്യമന്ത്രിയാവുന്നതിലൂടെ വനിതാ വിമോചനം സാധ്യമാവില്ല, അതിന് നയപരമായ മാറ്റങ്ങളാണ് കൊണ്ടു വരേണ്ടത്. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്നതും കെകെ ശൈലജ വ്യക്തമാക്കുന്നു.

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭാഗമായില്ല എന്നത് പാര്‍ട്ടിയുടെ തീരുമാനമാണ്. മന്ത്രി സഭയില്‍ അംഗമല്ലാത്തത് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് കുറിച്ച് കഠിനമായി തോന്നാം എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല. മുഖ്യമന്ത്രിയൊഴിച്ച് എല്ലാ മേഖലയിലും പുതിയ മന്ത്രിമാരെ കൊണ്ടുവരുക എന്നത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു. ഞാന്‍ ഒരു പുതുമുഖമായാണ് മന്ത്രി തലത്തിലെത്തിയത് അതുപോലെ എല്ലാവര്‍ക്കും അവസരം നല്‍കണം ശൈലജ പറഞ്ഞു.

ഒരു വനിത മുഖ്യമന്ത്രിയാവുന്നതിലൂടെ മാത്രം സ്ത്രീപ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല, നയപരമായ മാറ്റങ്ങളാണ് വരേണ്ടത്: കെകെ ശൈലജ
ഇഎംഎസ്, ജ്യോതി ബസു തുടങ്ങി ശൈലജ വരെ; പുരസ്കാരങ്ങള്‍ തിരസ്കരിച്ച കമ്മ്യൂണിസ്റ്റുകാര്‍

വനിതകള്‍ ആരും മത്സരിക്കരുതെന്ന് സിപിഎം തീരുമാനിച്ചാല്‍ ഒരു കമ്മിറ്റിയിലും സ്ത്രീകള്‍ ഉണ്ടാവില്ല അങ്ങനെയെങ്കില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്താമായിരുന്നു. പക്ഷെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരില്‍ 2500 സ്ത്രീകളുണ്ട്. മുന്‍പ് സ്ത്രീകള്‍ പൊതു മേഖലകളിലേക്ക് കടന്നുവന്ന് ഉത്തരവാദിത്വം ഏറ്റെടുക്കാറില്ലായിരുന്നു ഇന്ന് ഒരു പാട് സ്ത്രീകള്‍ മുന്നോട്ട് വരുന്നുണ്ട്. അതൊരു ചെറിയ കാര്യമാണോ എന്നും ശൈലജ ചോദിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ നിപാ റാണി എന്ന് വിളിച്ചത് വേദനിപ്പിച്ചു. പി ആര്‍ ടീമിനെ വച്ചാണ് താന്‍ ചെയ്ത പ്രവര്‍ത്തികളുടെ ഖ്യാതിയുണ്ടാക്കുന്നതെന്ന പ്രതിപക്ഷ വാദം തെറ്റാണെന്നും തനിക്ക് ഒരു പിആര്‍ ടീം ഇല്ലെന്നും കെ കെ ശൈലജ വ്യക്തമാക്കുന്നു. എങ്ങനെയാണ് എനിക്കിത്ര പൊതു ശ്രദ്ധ ലഭിച്ചതെന്നതിനെ പറ്റി ഇപ്പോഴും ധാരണ വന്നിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

മാഗ്‌സസെ അവാര്‍ഡ് നിരസിച്ചത് രമണ്‍ മാഗ്‌സസെ കമ്മ്യൂണിസ്റ്റ്കാരോട് ചെയ്ത കാര്യങ്ങള്‍ വിലയിരുത്തി തന്നെയാണ്. യെച്ചൂരിയോടും പിണറായിയോടും എസ് ആര്‍പിയേയും സമീപിച്ചു. അവരാരും ആ പുരസ്‌കാരം വാങ്ങരുതെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്‍കാറുള്ള പുരസ്‌കാരമല്ല എന്ന മാത്രമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അത് സ്വീകരിക്കേണ്ട എന്നത് എന്റെ തീരുമാനമായിരുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in