രാജ്യതലസ്ഥാനം സമരമുഖമാക്കാന്‍ കേരളം; കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം ഇന്ന്

രാജ്യതലസ്ഥാനം സമരമുഖമാക്കാന്‍ കേരളം; കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം ഇന്ന്

സമരത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരും എംപിമാരും പങ്കെടുക്കും

സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരായ കേരള സർക്കാരിന്റെ സമരം ഇന്ന് ഡല്‍ഹിയില്‍. ജന്തർ മന്ദിറില്‍ രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് ഒരു മണി വരെയാണ് സമരം. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന സമരത്തില്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും എംഎല്‍എമാരും എംപിമാരും പങ്കെടുക്കും. ഇതിനുപുറമെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിന്റെ ഭാഗമാകും. കേരള ഹൗസില്‍ നിന്ന് സമരവേദിയിലേക്ക് പ്രകടനവുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍.

സവിശേഷമായ സമരമെന്നാണ് പ്രതിഷേധത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. സംസ്ഥാനത്തിന്റെ മന്ത്രിസഭാംഗങ്ങളും നിയമസഭാംഗങ്ങളും പാര്‍ലമെന്റംഗങ്ങളും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കും. കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കീഴ് വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടിവന്നത്. കേരളത്തിന്റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.

രാജ്യതലസ്ഥാനം സമരമുഖമാക്കാന്‍ കേരളം; കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധം ഇന്ന്
വിവാദങ്ങള്‍, വിലക്ക്, അക്രമങ്ങള്‍; ജനവിധിയെഴുതാന്‍ പാക് ജനത, നിര്‍ണായകം

ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. തോറ്റ് പിന്‍മാറുന്നതിന് പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്റെ അന്ത:സത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി നേരിട്ടോ ബിജെപിയുടെ പങ്കാളിത്തത്തോടെയോ ഭരണമുള്ളത്. ഈ സംസ്ഥാനങ്ങളോടുള്ളതല്ല എന്‍ഡിഎ ഇതര ഭരണമുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവര്‍മെന്റ് സ്വീകരിക്കുന്ന നിലപാട്. 17 ഇടത്ത് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് സമീപനം. അത്തരം നടപടികള്‍ക്കെതിരെയാണ് പ്രതീകാത്മകമായ പ്രതിരോധം ഉയര്‍ത്തുന്നത്. ഇതിന് വ്യാപകമായ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ട് വയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചുരുക്കി പറയാം

logo
The Fourth
www.thefourthnews.in