പനി ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു; ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ

പനി ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു; ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ

രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. പനി ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ച സാഹചര്യമാണ് നിലവിലുള്ളത്. രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.

ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുൻകാലങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താത്കാലികമായി നിയമിച്ചിരുന്നു. ഇതിന് സമാനമായി വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെജിഎംഒഎ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണമെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും കെജിഎംഒഎ

അതേസമയം, സംസ്ഥാനത്ത് പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ ആരംഭിച്ചു. നിലവിലെ ദിശ കോള്‍ സെന്റര്‍ ശക്തിപ്പെടുത്തിയാണ് എല്ലാ ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടേയും സേവനങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. ദിശയിലെ കൗണ്‍സിലര്‍മാര്‍, ഡോക്ടര്‍മാര്‍, ഇ സഞ്ജീവനി ഡോക്ടര്‍മാര്‍ എന്നിവരെ കൂടാതെ എല്ലാ ജില്ലകളില്‍ നിന്നും ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

വീട്ടിലുള്ള ആര്‍ക്കെങ്കിലും അത്യാഹിതം സംഭവിക്കുകയോ രോഗം മൂര്‍ച്ഛിക്കുകയോ ചെയ്താല്‍‍ 104, 1056, 0471 2552056, 2551056 എന്നീ ദിശ ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഉടനടി ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഡോക്ടര്‍മാര്‍ പറഞ്ഞുതരും. ആവശ്യമായവര്‍ക്ക് അന്നേരം തന്നെ ഇ സഞ്ജീവനി മുഖേന ചികിത്സയും മരുന്നിന്റെ വിവരങ്ങളും ലഭ്യമാക്കും. ദിശയുടെ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്.

പനി ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു; ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ
പനിച്ച് വിറച്ച് കേരളം; ഇന്ന് അഞ്ച് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

മഴക്കാലത്തോടനുബന്ധിച്ച് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1, സിക്ക, ശ്വാസകോശ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയ പലതരം രോഗങ്ങള്‍ ബാധിച്ചേക്കാവുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ കോള്‍ സെന്റർ തുറന്നത്. രോഗത്തിന്റെ ആരംഭത്തിലും ചികിത്സാ ഘട്ടത്തിലും അതുകഴിഞ്ഞും പലര്‍ക്കും പല സംശയങ്ങളുണ്ടാകാം. അതിനെല്ലാമുള്ള പരിഹാരമായാണ് ദിശ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ഓരോ വിഭാഗവുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് ഫോണ്‍ കൈമാറും. മുന്‍കരുതലുകള്‍, കഴിക്കുന്ന മരുന്നിനെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗപ്പകര്‍ച്ച തടയുക തുടങ്ങിയ സംശയങ്ങള്‍ ഡോക്ടര്‍മാരോട് ചോദിക്കാം.

പനി ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു; ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ
സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കൂടുന്നു; ജില്ലകളിലെ സാഹചര്യം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ സംബന്ധമായ എന്ത് സംശയങ്ങള്‍ക്കും ദിശ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാം. ആശുപത്രിയിലെ തിരക്കില്ലാതെ ഡോക്ടര്‍മാരോട് സംസാരിക്കാവുന്നതാണ്. ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

logo
The Fourth
www.thefourthnews.in