സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി അബിന്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി; ആളെ അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി അബിന്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി; ആളെ അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്

ഫെബ്രുവരി 26 നാണ് അബിൻ അടക്കമുള്ള പുതിയ ഭാരവാഹികളെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രഖ്യാപിച്ചത്

സോഷ്യൽ മീഡിയയിൽ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതിയായ വ്യക്തി കെഎസ്‌യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി. കോട്ടയം കുഞ്ഞച്ചനെന്ന വ്യാജ പ്രൊഫൈലിലൂടെ സിപിഎം നേതാക്കളുടെ ഭാര്യമാരെയും വനിത നേതാക്കളെയും അധിക്ഷേപിച്ച കേസിലെ പ്രതിയായ പാറശ്ശാല സ്വദേശി അബിൻ കോടങ്കരയെയാണ് കെഎസ്‌യു തിരുവന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് അബിൻ അടക്കമുള്ള പുതിയ ഭാരവാഹികളെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രഖ്യാപിച്ചത്. എന്നാൽ അബിൻ കോടങ്കരയെ അറിയില്ലെന്നും ഇത്തരമൊരു കാര്യം പരിശോധിച്ച ശേഷം മറുപടി പറയാമെന്നും അലോഷ്യസ് സേവ്യർ ദ ഫോർത്തിനോട് പറഞ്ഞു. താൻ നിരാഹാര സമരത്തിലാണെന്നും പലയിടത്തും തിരഞ്ഞെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു വ്യക്തിയെ ജില്ലാ സെക്രട്ടറിയാക്കിയിട്ടുണ്ടോ എന്നതിനെ കുറിച്ച് പരിശോധിച്ച ശേഷം മറുപടി പറയാമെന്നുമായിരുന്നു അലോഷ്യസ് പറഞ്ഞത്.

സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി അബിന്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി; ആളെ അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്
'നക്സൽ രചനകൾ വായിക്കുന്നത് യുഎപിഎ ചുമത്താനുള്ള കാരണമല്ല'; ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിൽ ഹൈക്കോടതി

എന്നാൽ ഫെബ്രുവരി 26ന് അലോഷ്യസ് ഒപ്പുവെച്ച കെഎസ്‌യു ലെറ്റർ പാഡിലൂടെയാണ് അബിൻ കോടങ്കരയടക്കമുള്ളവരെ തിരുവനന്തപുരം ജില്ലയുടെ ഭാരവാഹികളായി പ്രഖ്യാപിച്ചത്. ഇതിനിടെ അലോഷ്യസിനൊപ്പം തിരുവനന്തപുരത്തെ സമരപന്തലിൽ ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ അബിൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ ശിപാർശയിലൂടെയാണ് താൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതെന്നാണ് അബിൻ അതേദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇതിനായി കോൺഗ്രസ് നേതാവ് ഡോക്ടർ പി സരിനും കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ എൻ എസ് നുസൂറും സഹകരിച്ചെന്നും അബിൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

സ്ത്രീകളെ അധിക്ഷേപിച്ച കേസിലെ പ്രതി അബിന്‍ കെഎസ്‌യു ജില്ലാ സെക്രട്ടറി; ആളെ അറിയില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ്
പി ജയരാജന്‍ വധശ്രമക്കേസ്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ സുപ്രീംകോടതിയിലേക്ക്
അബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
അബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അബിനെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കേസ് മാത്രമാണെന്നും കേസിൽ അന്വേഷണം നടക്കുകയല്ലെയെന്നും കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ ദ ഫോർത്തിനോട് ചോദിച്ചു. പ്രതിയാണെന്ന് തീരുമാനിക്കാൻ ആയിട്ടില്ലെന്നും ഗോപു കൂട്ടിച്ചേർത്തു.

2023 സെപ്തംബറിൽ പോലീസ് പിടിയിലാവുമ്പോൾ കോൺഗ്രസ് കൊടങ്കര വാർഡ് പ്രസിഡന്റും കെഎസ്‌യു മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു അബിൻ കൊടങ്കര. നിയമകാര്യ വിദഗ്ധയും ഡിവൈഎഫ്‌ഐ പ്രസിഡന്റും രാജ്യസഭ എംപിയുമായ എ എ റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരടക്കമുള്ള സ്ത്രീകൾക്കെതിരെയായിരുന്നു കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി അശ്ലീല പോസ്റ്റുകൾ പങ്കുവെച്ചത്.

അലോഷ്യസ് സേവ്യറിനൊപ്പം  സമരപന്തലില്‍ അബിന്‍
അലോഷ്യസ് സേവ്യറിനൊപ്പം സമരപന്തലില്‍ അബിന്‍

തുടർന്ന് നടന്ന അന്വേഷണത്തിലായിരുന്നു അബിൻ പോലീസിന്റെ പിടിയിലായത്. ആദ്യം തിരുവന്തപുരം പോലീസ് അറസ്റ്റ് ചെയ്ത അബിനെ പിന്നീട് പാലക്കാട് ശ്രീകൃഷ്ണപുരം പോലീസും അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎഫ്ഐ വനിത നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ നിർമിച്ചുവെന്നതായിരുന്നു കേസ്. കോൺഗ്രസ് നേതൃത്വവുമായി അടുപ്പമുള്ള അഭിഭാഷകരായിരുന്നു അന്ന് അബിന് വേണ്ടി കോടതിയിൽ ഹാജരായത്.

logo
The Fourth
www.thefourthnews.in