ഡോക്ടർക്ക് എതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസ്; കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്

ഡോക്ടർക്ക് എതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസ്; കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്

സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടർക്ക് എതിരായ അതിജീവിതയുടെ പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്. ഗൈനക്കോളജിസ്റ്റിന് എതിരെ അതിജീവിത ആരോപിച്ച കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മെഡിക്കൽ കോളേജ് എസിപി കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ദേഹപരിശോധന നടത്തിയ ഡോക്ടർ പ്രതിക്ക് അനുകൂലമായി നിന്നെന്നായിരുന്നു അതിജീവിതയുടെ പരാതി.

ഡോക്ടർക്ക് എതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസ്; കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട് മെഡിക്കൽ കോളേജില്‍ യുവതിക്ക് പീഡനം; അറ്റൻഡർക്കെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

വൈദ്യപരിശോധന നടത്തിയ ഡോ. കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും അതിജീവിതയുടെ മൊഴി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നും പരാതിയുണ്ടായിരുന്നു. കെ വി പ്രീതയുടെ ഉള്‍പ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തി.

ഗൈനക്കോളജിസ്റ്റ് രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണന്നും അട്ടിമറി നടത്തിയിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ഡോക്ടർ, ആരോഗ്യപ്രവർത്തകർ, പോലീസ് അടക്കം 10 പേരുടെ മൊഴിയെടുത്ത ശേഷമാണ് റിപ്പോർട്ട്‌ സമർപ്പിച്ചത്. അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോക്ടർക്ക് എതിരായ അതിജീവിതയുടെ പരാതി തള്ളി പോലീസ്; കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്
Video| കോടതി വിധിയിൽ പ്രതിഫലിച്ചത് ആൺ പൊതുബോധം ; വിവാദ വിധിയിൽ കേരളം പ്രതികരിക്കുന്നു

മാര്‍ച്ച് 18-നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ശസ്ത്രക്രിയക്ക്‌ ശേഷം അർദ്ധബോധാവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്കെതിരെയും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in