നിയമന കോഴക്കേസ്: കെ പി ബാസിത് പിടിയിൽ

നിയമന കോഴക്കേസ്: കെ പി ബാസിത് പിടിയിൽ

പിടിയിലായത് മഞ്ചേരിയില്‍ നിന്ന്

ആരോഗ്യവകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. എ ഐ എസ് എഫ് മുൻ നേതാവ് കെ പി ബാസിത്താണ് മഞ്ചേരിയിൽ കന്റോൺമെൻറ് പോലീസിന്റെ പിടിയിലായത്.

കേസിൽ മുഖ്യ ആസൂത്രകൻ ബാസിത് ആണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ചോദ്യം ചെയ്യാനായി ബുധനാഴ്ച തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. അതേസമയം ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നിയമന കോഴ പരാതി ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് മലപ്പുറം സ്വദേശി ഹരിദാസൻ മൊഴി നൽകി.

നിയമന കോഴക്കേസ്: കെ പി ബാസിത് പിടിയിൽ
നിയമന കോഴക്കേസ്: അഖിൽ സജീവ് അറസ്റ്റിൽ

മന്ത്രിയുടെ പി എയുടെ പേരു പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞതായും ഹരിദാസൻ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ കേസിൽ മുഖ്യ പ്രതി അഖിൽ സജീവിനെ പോലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന അഖിലിനെ പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തേനിയിൽനിന്നാണ് പിടികൂടിയത്.

ഹോമിയോ ഡോക്ടർ തസ്തികയിൽ നിയമിക്കാമെന്ന് വാഗ്ദാനം നൽകി ഹരിദാസന്റെ കയ്യിൽനിന്ന് കോഴ വാങ്ങിയെന്നാണ് കേസ് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് പണം നൽകാനെന്ന് അഖിൽ സജീവ് തന്നോട് പറഞ്ഞിരുന്നതായി ഹരിദാസൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.

നിയമന കോഴക്കേസ്: കെ പി ബാസിത് പിടിയിൽ
'കുഞ്ഞുങ്ങളുടെ ജീവൻ വച്ച് വ്യാജ വാർത്ത ചമയ്ക്കരുത്'; ഹൃദ്യം പദ്ധതിയ്ക്കെതിരായ വാർത്തകൾ വ്യാജമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫായ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസിന്റെ പരാതി. തുടർന്ന് പരാതിയിൽ ആരോപിക്കുന്ന ദിവസം അഖിൽ മാത്യു സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ തനിക്കെതിരെ വന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അഖിൽ മാത്യു പോലീസിൽ പരാതി നൽകുകയായിരുന്നു.

logo
The Fourth
www.thefourthnews.in