''ഇല്ല സര്‍, ഞങ്ങള്‍ പിന്തിരിയില്ല,
പഠനം ഇനി സമരപ്പന്തലില്‍''
അടൂരിന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ മറുപടി

''ഇല്ല സര്‍, ഞങ്ങള്‍ പിന്തിരിയില്ല, പഠനം ഇനി സമരപ്പന്തലില്‍'' അടൂരിന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ മറുപടി

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ ചലചിത്ര പ്രവര്‍ത്തകര്‍ ക്ലാസെടുക്കും. സമരപ്പന്തല്‍ ക്ലാസ് മുറിയാകുമെന്നും വിദ്യാര്‍ഥികള്‍

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനും സംവരണ അട്ടിമറിക്കുമെതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഡയറക്ടര്‍ ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സമരപന്തല്‍ ക്ലാസ് മുറികളാകുകയും ഇന്ത്യയിലെ പ്രമുഖ ചലചിത്രപ്രവര്‍ത്തകര്‍ ക്ലാസുകള്‍ എടുക്കുകയും ചെയ്യുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വരുന്നവരല്ലെന്നും അങ്ങനെയുള്ളവര്‍ ഉടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിട്ട് പോകണമെന്നും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് പിന്നാലെയാണ് സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ തീരുമാനം.

സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ പഠിക്കാന്‍ വരുന്നവരല്ലെന്നാണല്ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടലിന് ശേഷം തുറക്കുകയാണ്. ഞങ്ങളിവിടെ സമരം തുടരുകയാണ്, പഠിച്ചുകൊണ്ടൊരു സമരം. ഇന്ത്യയിലെ പ്രമുഖ ചലചിത്ര പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ക്ലാസുകള്‍ നല്‍കും. സമര പന്തലില്‍ ഇരുന്ന് ഞങ്ങള്‍ ക്ലാസുകള്‍ കേള്‍ക്കും. അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍, ജാതി പറഞ്ഞുള്ള വിവേചനങ്ങള്‍ നിലനില്‍ക്കുമ്പോള്‍, നീതികേടുകള്‍ സംഭവിക്കുമ്പോള്‍ സമരവും പഠനമാണ്. ഇല്ല സര്‍, ഞങ്ങള്‍ പിന്തിരിയില്ല. ഇതാണ് ഞങ്ങളുടെ പ്രതിഷേധം- സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു.

''ഇല്ല സര്‍, ഞങ്ങള്‍ പിന്തിരിയില്ല,
പഠനം ഇനി സമരപ്പന്തലില്‍''
അടൂരിന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ മറുപടി
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; ഉന്നതാധികാര സമിതി ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും

വിദ്യാര്‍ഥി പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സിസംബര്‍ 24 മുതല്‍ ജനുവരി എട്ടുവരെ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ ഉത്തരവിട്ടിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല കമ്മീഷനെയും നിയമിച്ചിരുന്നു. അടച്ചിടലിന് ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് തുറക്കുന്നതോടെയാണ് സമരത്തോടൊപ്പം പഠനവും തുടരാനുള്ള വിദ്യാര്‍ഥികളുടെ തീരുമാനം. അതിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് ആറിന് സംവിധായകന്‍ ആനന്ദ് ഗാന്ധി ക്ലാസ് എടുക്കും.

logo
The Fourth
www.thefourthnews.in