'വരുമാനം 220 കോടിയിലേറെ, എന്നിട്ടും ഈ സ്ഥിതി എത്തിയതെങ്ങനെ'; കെഎസ്ആർടിസിയില്‍ 20 ന് മുന്‍പ് ശമ്പളം നല്‍കണം: ഹൈക്കോടതി

'വരുമാനം 220 കോടിയിലേറെ, എന്നിട്ടും ഈ സ്ഥിതി എത്തിയതെങ്ങനെ'; കെഎസ്ആർടിസിയില്‍ 20 ന് മുന്‍പ് ശമ്പളം നല്‍കണം: ഹൈക്കോടതി

സർക്കാറിനോട് സഹായം തേടിയിട്ടുണ്ടെന്നും 30 കോടി രൂപ ഉടൻ ലഭിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ആർടിസി

കഠിനമായി ജോലി ചെയ്തിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത സ്ഥിതി ദയനീയമെന്ന് ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശനം. ജീവനക്കാർ നന്നായി ജോലി ചെയ്തിട്ടും പ്രതിമാസം 220 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കിയിട്ടും കെഎസ്ആർടിസി ഈ സ്ഥിതിയിൽ എത്തിയതെങ്ങനെയെന്ന് മനസിലാകുന്നില്ല. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ജൂലൈ 20നകം ശമ്പളം നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി

ബാധ്യത പൂർണമായി ഏറ്റെടുക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ എങ്ങനെയാവും കെഎസ്ആർടിസി മുന്നോട്ടു പോവുക. കോടതി നൽകിയ നിർദേശങ്ങളെല്ലാം ബധിര കർണങ്ങളിലാണ് പതിക്കുന്നത്. ഒരു വർഷത്തിലേറെയായി ശമ്പളം കൃത്യമായി നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹര്‍ജി കോടതി പരിഗണിക്കുന്നു. ഇത്തരത്തിൽ തുടരാനാവില്ലന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

'വരുമാനം 220 കോടിയിലേറെ, എന്നിട്ടും ഈ സ്ഥിതി എത്തിയതെങ്ങനെ'; കെഎസ്ആർടിസിയില്‍ 20 ന് മുന്‍പ് ശമ്പളം നല്‍കണം: ഹൈക്കോടതി
വരുമാനമുണ്ടാക്കാൻ കെഎസ്ആർടിസി ; കണ്ടം ചെയ്ത ബസില്‍ നിന്നുണ്ടാക്കുന്നത് ലക്ഷങ്ങൾ

സർക്കാറിനോട് സഹായം തേടിയിട്ടുണ്ടെന്നും 30 കോടി രൂപ ഉടൻ ലഭിക്കാൻ സാധ്യതയുണ്ടെന്നും കെഎസ്ആർടിസിയുടെ അഭിഭാഷക വിശദീകരിച്ചു. ഈ തുക ഉടൻ തന്നെ ശമ്പളം നൽകാൻ വിനിയോഗിക്കണമെന്നും കോടതി നിർദേശിച്ചു.

logo
The Fourth
www.thefourthnews.in