പുതുപ്പള്ളിയില്‍ സസ്പെന്‍സ് വിടാതെ സിപിഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ല

പുതുപ്പള്ളിയില്‍ സസ്പെന്‍സ് വിടാതെ സിപിഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ല

രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ജെയ്ക്കിനെ, ചാണ്ടി ഉമ്മന്റെയും എതിരാളിയായി പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കി പ്രചാരണത്തില്‍ ഒരു പിടി മുന്നില്‍ മുന്നിലാണ് കോണ്‍ഗ്രസ്. മറുഭാഗത്താകട്ടെ ജെയ്ക്ക് സി തോമസിന്റെ അടക്കം പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും എല്‍ഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നെങ്കിലും കോണ്‍ഗ്രസും സിപിഎം വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സിപിഎം കാത്തുവെച്ച സസ്പെന്‍സ് എന്താണ് ?

പുതുപ്പള്ളിയില്‍ സസ്പെന്‍സ് വിടാതെ സിപിഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ല
'പുതുപ്പള്ളിയില്‍ കോൺഗ്രസ് വിമതൻ': ചര്‍ച്ചകള്‍ക്ക് അല്‍പ്പായുസ്, വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തൻ

ഇതുവരെ ഒരു പേര് പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും നാളെ തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വിഷയത്തില്‍ മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം. അതൃപ്തരെ തിരയേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും വാസവന്‍ പറയുന്നു. എന്നാല്‍ രണ്ട് തവണ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ജെയ്ക്കിനെ, ചാണ്ടി ഉമ്മന്റെയും എതിരാളിയായി പ്രഖ്യാപിക്കാന്‍ സിപിഎം തയ്യാറാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ചാണ്ടി ഉമ്മന് അനുകൂലമായി വരാവുന്ന സഹതാപതരംഗ സാചര്യത്തെ നേരിടാന്‍ ജെയ്ക്ക് അല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യചിഹ്നമാണ് പുതുപ്പള്ളിയില്‍ ബാക്കിയാകുന്നത്.

പുതുപ്പള്ളിയില്‍ സസ്പെന്‍സ് വിടാതെ സിപിഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ല
നിയമസഭ ഇന്ന് പിരിയും, പൂതുപ്പള്ളിയിലെ പോരിന് ശേഷം സെപ്റ്റംബര്‍ 11 ന് വീണ്ടും ചേരും

പാലാ എന്നാല്‍ മാണി സാറെന്നും പുതുപ്പള്ളിയെന്നാല്‍ കുഞ്ഞൂഞ്ഞെന്നും പറഞ്ഞു ശീലമാണ് കോട്ടയംകാര്‍ക്ക്. എന്നാല്‍ കെ എം മാണിയുടെ മരണത്തിന് തൊട്ടു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ പാലാക്കാര്‍ എന്‍സിപിയുടെ മാണി സി കാപ്പനെ വോട്ട് ചെയ്ത് വിജയിപ്പിച്ചതും കേരളം കണ്ടതാണ്. പാലായില്‍ നിന്ന് 1965 ല്‍ എംഎല്‍എയായി നിയമസഭയിലെത്തുകയും പിന്നീട് 13 തിരഞ്ഞെടുപ്പിലും പാലാ സ്വന്തമാക്കുകയും ചെയ്ത കെ എം മാണിക്ക് പക്ഷെ മരണ ശേഷം ഒരു കോണ്‍ഗ്രസ് പിന്‍ഗാമി പാലായില്‍ നിന്നും ഉണ്ടായിട്ടില്ല.

പുതുപ്പള്ളിയില്‍ സസ്പെന്‍സ് വിടാതെ സിപിഎം; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമുണ്ടാകില്ല
പുതുപ്പള്ളിയിൽ ജെയ്ക് തന്നെയാകുമോ ഇടത്‌ സ്ഥാനാർഥി?

അതുകൊണ്ട് അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളി ഭരിച്ച കുഞ്ഞൂഞ്ഞിന്റെ മരണശേഷം മണ്ഡലം ചുവപ്പിക്കാമെന്ന പ്രതീക്ഷയിലും കണക്കു കൂട്ടലിലുമാണ് എല്‍ഡിഎഫ് ഉള്ളത്. സഹതാപ തരംഗം മാത്രം വോട്ടാകില്ലെന്ന സിപിഎമ്മിന്റെ ധാരണ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഒന്ന് ഇരുത്തി ചിന്തിപ്പിക്കും. കെ റെയിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലനിന്നിരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരം ഒരു പരിധി വരെ തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. എങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വികാരമല്ലാതെ മറ്റെന്താണ് സര്‍ക്കാരിനെതിരായി പ്രതിപക്ഷത്തിന് ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുകയെന്നതും ചോദ്യമാണ്. പാലാ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും തൃക്കാക്കരയ്ക്ക് സമാനമായ വിജയം പുതുപ്പള്ളിയിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും ഉള്ളത്.

logo
The Fourth
www.thefourthnews.in