വിവാദം ഒഴിയാതെ ലോക കേരള സഭ,  അമേരിക്കൻ മേഖലാ സമ്മേളനത്തില്‍ പണപ്പിരിവെന്ന് ആക്ഷേപം, കയ്യൊഴിഞ്ഞ് നോര്‍ക്ക

വിവാദം ഒഴിയാതെ ലോക കേരള സഭ, അമേരിക്കൻ മേഖലാ സമ്മേളനത്തില്‍ പണപ്പിരിവെന്ന് ആക്ഷേപം, കയ്യൊഴിഞ്ഞ് നോര്‍ക്ക

ലോക കേരള സഭ വീണ്ടും ചര്‍ച്ചയാകുന്നത് അമേരിക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ടാണ്

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നിനെ ചൊല്ലി വിവാദം. യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് അടിസ്ഥാനം. ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടക്കുന്നു എന്നാണ് ആരോപണം.

എന്താണ് വിവാദം?

അമേരിക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പുകളില്‍ മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പണപ്പിരിവിന്റെ പോസ്റ്ററാണ് വിവാദങ്ങളുടെ തുടക്കം. താരനിശ മാതൃകയില്‍ സമ്മേളനത്തിന്റെ താരിഫ് കാര്‍ഡ് പുറത്തിറക്കി പണപ്പിരിവ് നടത്തുന്നു എന്നാണ് പ്രധാന ആക്ഷേപം. ഇതിനൊപ്പം ഗോള്‍ഡ് , സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ തുക നിശ്ചയിച്ചിരിക്കുന്ന പാസുകളിലെ ഓഫറുകളും വിമര്‍ശനം ഏറ്റുവാങ്ങുന്നു.

82 ലക്ഷം രൂപ വിലവരുന്ന ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ട അതിഥികളുമായി വേദി പങ്കിടാമെന്നാണ് പ്രത്യേകത. സ്റ്റേജില്‍ കസേര, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം, ആഢംബര വാഹനത്തില്‍ യാത്ര, 2 സ്വീറ്റ് മുറികള്‍, നോട്ടീസില്‍ രണ്ട് പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങള്‍.

യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക പിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് അടിസ്ഥാനം

സില്‍വര്‍ പാസിന് 50,000 യുഎസ് ഡോളറാണ്. ഇന്ത്യന്‍ രൂപ 41 ലക്ഷം രൂപ. സ്റ്റേജില്‍ കസേര, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം, ആഡംബര വാഹനത്തില്‍ യാത്ര, ഒരു സ്വീറ്റ് മുറി, നോട്ടീസില്‍ ഒരു പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങള്‍.

ബ്രോണ്‍സ് പാസിന് യുഎസ് ഡോളര്‍ 25,000 മാണ് ഈടാക്കുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 20.5 ലക്ഷം രൂപ. വിഐപികള്‍ക്കൊപ്പം ഡിന്നര്‍, സ്റ്റേജില്‍ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സില്‍വര്‍ സൗകര്യങ്ങള്‍ എന്നിവ ലഭിക്കും.

പരിപാടിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി അയച്ച ഇമെയിലില്‍ പരിപാടിയുടെ താരിഫ് കാര്‍ഡ് ഉള്‍പ്പെടെ നല്‍കി കൊണ്ട് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയും നല്‍കിയിട്ടുണ്ട്.

വിവാദം ഒഴിയാതെ ലോക കേരള സഭ,  അമേരിക്കൻ മേഖലാ സമ്മേളനത്തില്‍ പണപ്പിരിവെന്ന് ആക്ഷേപം, കയ്യൊഴിഞ്ഞ് നോര്‍ക്ക
ഒടുവിൽ കേന്ദ്രത്തിന്റെ പച്ചക്കൊടി; യുഎസ്, ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും സംഘവും

പ്രതിപക്ഷ വിമര്‍ശനം

പണപിരിവിന്റെ കഥ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ പണം പിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. കേരളത്തിന് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് അമേരിക്കയില്‍ നടക്കുന്നത്. ആരൊക്കെയോ അനധികൃതമായി പിരിവ് നടത്തുകയാണ്. കേരള മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാന്‍ 82 ലക്ഷം രൂപ കൊടുക്കണം. ഒരു ലക്ഷം ഡോളര്‍, 50,000 ഡോളര്‍, 25,000 ഡോളര്‍ ഇങ്ങനെ പ്രവാസികളെ മുഴുവന്‍ പണത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് കാണിച്ചു കൊടുക്കുന്ന പരിപാടിയാണിതെന്നും സതീശന്‍ പരിഹസിച്ചു.

വിവാദം ഒഴിയാതെ ലോക കേരള സഭ,  അമേരിക്കൻ മേഖലാ സമ്മേളനത്തില്‍ പണപ്പിരിവെന്ന് ആക്ഷേപം, കയ്യൊഴിഞ്ഞ് നോര്‍ക്ക
പട്ടിണിയിൽ നട്ടം തിരിഞ്ഞ് ക്യൂബ; പഠിക്കാൻ  മുഖ്യനും സംഘവും ഹവാനയിലേക്ക് 

കെ പി സിസി അധ്യക്ഷന്‍ കെ സുധാകരനും സമാനമായ വിമര്‍ശനമാണ് ഉന്നയിച്ചത് . മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ ഒരാളില്‍ നിന്ന് 82 ലക്ഷം രൂപ പിരിച്ചെടുക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം മൗനംപാലിക്കുന്നു. കമഴ്ന്നുവീണാല്‍ കാല്‍പ്പണമെന്നത് സിപിഎമ്മിന്റെ ജനിതക സ്വഭാവമാണെന്നാണ് കെ സുധാകരന്റെ പരിഹാസം.

ഭരണനിര്‍വഹണം പഠിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്റെ ഇരിപ്പിടമായ അമേരിക്കയിലേക്കും തകര്‍ന്നടിഞ്ഞ ക്യൂബയിലേക്കും ലക്ഷങ്ങള്‍ ചെലവഴിച്ച് സന്ദര്‍ശിക്കുന്നതിനുപകരം തൊട്ടടുത്ത കര്‍ണാടകത്തിലേക്കു പോയാല്‍ പ്രയോജനം കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു. സമ്മേളനം ബഹിഷ്‌കരിക്കാനാണ് യു ഡി എഫ് തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷമായി ലോക കേരള സഭയില്‍ എടുത്ത തീരുമാനങ്ങള്‍ ഒന്നും നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

വിവാദം ഒഴിയാതെ ലോക കേരള സഭ,  അമേരിക്കൻ മേഖലാ സമ്മേളനത്തില്‍ പണപ്പിരിവെന്ന് ആക്ഷേപം, കയ്യൊഴിഞ്ഞ് നോര്‍ക്ക
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി നോര്‍ക്ക റൂട്ട്സ്

ആക്ഷേപങ്ങള്‍ തള്ളി നോര്‍ക്ക

മേഖല സമ്മേളനങ്ങളുമായി ഉയര്‍ന്ന വിവാദങ്ങളെ തള്ളുകയാണ് ലോക കേരള സഭയുടെ സംഘടാകരായ നോര്‍ക്ക. പരിപാടിയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് അമേരിക്കയിലെ പ്രദേശിക സംഘാടക സമിതിയാണെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് അവര്‍ പണം കണ്ടെത്തുന്നതെന്ന കാര്യം നേര്‍ക്ക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എതെങ്കിലും തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ പണം പിരിക്കുന്ന കാര്യം പരിശോധിക്കുമെന്നുമാണ് നോര്‍ക്കയുടെ നിലപാട്.

ലോക കേരള സഭയെ വക്രീകരിച്ച് ദുര്‍ബലമാക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് വിഷയത്തില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ മാധ്യങ്ങളോട് പ്രതികരിച്ചത്. സംഘാടക സമിതി പിരിക്കുന്ന പണവും ഓഡിറ്റ് ചെയ്യപ്പെടും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കേണ്ടതില്ല. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. താരിഫ് കാര്‍ഡ് സംബന്ധിച്ച് വിവാദം ഉണ്ടായ സാഹചര്യത്തില്‍ കാര്യങ്ങള്‍ എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in