ലോക്സഭയിലേക്ക് അഞ്ചാം അങ്കം, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി

ലോക്സഭയിലേക്ക് അഞ്ചാം അങ്കം, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി

അഞ്ചാം തവണയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന് തന്നെ മാതൃകയായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച എംപിയാണ് പ്രേമചന്ദ്രനെന്നും നിരവധി അപവാദ പ്രചാരണങ്ങളെ അതിജിവിച്ചാണ് അദ്ദേഹം ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആര്‍എസ്പി സംസ്ഥാന സമിതി ഏകകണ്ഠമായാണ് പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചാം തവണയാണ് പ്രേമചന്ദ്രന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആര്‍എസ്പിയുടെ വിദ്യാര്‍ഥി സംഘടനയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ എന്‍ കെ പ്രേമചന്ദ്രന്‍, 1996-ലാണ് ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത്. പിന്നീട്, 1998-ലും 2014-ലും കൊല്ലം മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000-ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ വിഎസ് സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. 2014-മുതല്‍ യുഡിഎഫിനൊപ്പമാണ് ആര്‍എസ്പി.

ലോക്സഭയിലേക്ക് അഞ്ചാം അങ്കം, കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി
വയനാട്ടിലെ ജനങ്ങള്‍ ഭീതിയില്‍; മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല: രാഹുല്‍ ഗാന്ധി

സിറ്റിങ് എംഎല്‍എ മുകേഷിന്റെ പേരാണ് സിപിഎം സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നത്. മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മുകേഷിന്റെ പേര് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, കോട്ടയത്ത് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) സിറ്റിങ് എംപി തോമസ് ചാഴികാടനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് ആണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി.

logo
The Fourth
www.thefourthnews.in