അരിക്കൊമ്പനെ കൂട്ടിലാക്കാന്‍  വനം വകുപ്പിന്റെ എട്ട് സംഘം; കോടതി വിധി അനുകൂലമായാല്‍ 30ന് ദൗത്യം

അരിക്കൊമ്പനെ കൂട്ടിലാക്കാന്‍ വനം വകുപ്പിന്റെ എട്ട് സംഘം; കോടതി വിധി അനുകൂലമായാല്‍ 30ന് ദൗത്യം

29ന് കോടതിവിധി അനുകൂലമായാല്‍ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കും

ഇടുക്കി മൂന്നാര്‍ - ചിന്നക്കനാല്‍ മേഖലയില്‍ സ്ഥിരം സാന്നിധ്യമായ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാന്‍ സമഗ്ര പദ്ധതിയുമായി വനം വകുപ്പ്. അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിനായി എട്ട് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘത്തിന് പുറമെ വയനാട്, ഇടുക്കി ആര്‍ആര്‍ടികളും ദൗത്യത്തിന്റെ ഭാഗമാകും. സിസിഎഫുമാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ദൗത്യത്തിന്റെ ചുമതലയെന്ന് ദൗത്യതലവന്‍ ഡോ. അരുണ്‍ സക്കറിയ വിശദീകരിച്ചു.

മയക്കുവെടിവെച്ചതിന് ശേഷം ആനയെ കൊണ്ടുപോകുന്നതിനായുള്ള ബലപ്പെടുത്തിയ വാഹനമുള്‍പ്പെടെ സജ്ജമാണ്. നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ 29 ന് വരാനിരിക്കുന്ന വിധി അനുകൂലമായാല്‍ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം ആരംഭിക്കാനാണ് തീരുമാനം. അതേസമയം,മിഷന്‍ അരിക്കൊന്‍ മോക് ഡ്രില്‍ ഓഴിവാക്കാനും വനം വകുപ്പ് യോഗത്തില്‍ തീരുമാനമായി.

അരിക്കൊമ്പനെ കൂട്ടിലാക്കാന്‍  വനം വകുപ്പിന്റെ എട്ട് സംഘം; കോടതി വിധി അനുകൂലമായാല്‍ 30ന് ദൗത്യം
അരിക്കൊമ്പൻ ദൗത്യം നീട്ടിവയ്ക്കാനുള്ള കോടതി ഉത്തരവില്‍ പ്രതിഷേധം രൂക്ഷം

അതിനിടെ അരികൊമ്പന്‍ കേസില്‍ കക്ഷിചേരാന്‍ ജോസ്. കെ. മാണി കോടതിയില്‍ ഹര്‍ജി നല്‍കി. വന്യമൃഗ ശല്യത്തില്‍ നിന്ന് ചിന്നക്കനാല്‍ മേഖലയിലെ സാധാരണക്കാര്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം 26 നടപ്പാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഹെെക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അത് മാറ്റി വെക്കുകയായിരുന്നു. അരിക്കൊമ്പനെ മാര്‍ച്ച് 29 വരെ പിടികൂടരുതെന്നായിരുന്നു കോടതിയുടെ ഉത്തരവ്. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അരിക്കൊമ്പനെ കൂട്ടിലാക്കാന്‍  വനം വകുപ്പിന്റെ എട്ട് സംഘം; കോടതി വിധി അനുകൂലമായാല്‍ 30ന് ദൗത്യം
അരികൊമ്പന്‍ ദൗത്യം മാറ്റാൻ ഉത്തരവ്; മാര്‍ച്ച് 29 വരെ വിലക്കി ഹൈക്കോടതി, ആനയെ നിരീക്ഷിക്കുന്നത് തുടരണമെന്ന് കോടതി

ആനയെ മയക്കുവെടിവച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള തീരുമാനം ചോദ്യം ചെയ്ത് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പീപ്പിള്‍ ഫോര്‍  ആനിമല്‍സ്, തൃശ്ശൂര്‍ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ ആഡ്വകസി എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തി അടിയന്തരമായി പരിഗണിച്ചത്. രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

logo
The Fourth
www.thefourthnews.in