കാലവർഷമെത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

കാലവർഷമെത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും. നാളെ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് കാലവർഷമെത്തുന്നതിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനമാകെ ശക്തമായ മഴ തുടരുകയാണ്.

കാലവർഷമെത്തി; സംസ്ഥാനത്ത് മഴ ശക്തമാകും
ശക്തമായ മഴ, കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റ്; കാലവര്‍ഷം നാളെയെത്തും

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ കേരള തീരം, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. അതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മീൻപിടുത്തതിന് പോകരുതെന്നും അറിയിപ്പുണ്ട്. കർണാടക തീരത്ത് നിലവിൽ മീൻപിടിത്തത്തിനു വിലക്കില്ല.

കാലവർഷമെത്തി; സംസ്ഥാനത്ത് മഴ ശക്തമാകും
വീണ്ടും മനുഷ്യക്കടത്ത്; ചൈനയിലെത്തിയ യുവാക്കൾ ദുരിതാശ്വാസ ക്യാംപിൽ, മത്സ്യമേഖലയിലെ പ്രതിസന്ധി ചൂഷണം ചെയ്ത് തട്ടിപ്പുകാർ

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച വൈകീട്ടോടെ എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി ആരംഭിച്ചു. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്പ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 17 ആയി.

354 കുടുംബങ്ങളിൽ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ആലപ്പുഴ ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ തുറന്നത് കോട്ടയത്താണ്. 11 ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയിൽ പതിമൂന്ന് ദുരിതാശ്വാസ ക്യാംപുകളിലായി 1600 പേരെ മാറ്റിപ്പാർപ്പിച്ചു.

സംസ്ഥാനത്താകെ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. അതേസമയം കാലവർഷം എത്താനിരിക്കെ കൊച്ചിയിൽ അതിശക്തമായ മഴ തുടരുകയാണ്.

കാലവർഷമെത്തി; സംസ്ഥാനത്ത് മഴ ശക്തമാകും
പെരുമഴക്കാലം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നാളെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in