പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; അമ്മയ്ക്ക് 40 വർഷം കഠിന തടവ്

പോക്‌സോ കേസിൽ അമ്മയെ ശിക്ഷിക്കുന്നത് അപൂർവം

ഏഴുവയസുള്ള മകളെ പീഡിപ്പിക്കാൻ തന്റെ ആൺസുഹൃത്തിന് ഒത്താശ ചെയ്ത ചെയ്ത കേസിൽ അമ്മയ്ക്ക് 40 വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം. കുട്ടിക്ക് ലീഗൽ സർവീസസ് അതോറിറ്റി നഷ്ട പരിഹാരം നൽകണമെന്നും തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ഉത്തരവിട്ടു.

പോക്‌സോ കേസിൽ അമ്മയെ ശിക്ഷിക്കുന്നത് അപൂർവമാണ്. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ രണ്ടാം ബന്ധത്തിൽ പിറന്ന കുട്ടിയാണ് പീഡനത്തിനിരയായത്.

മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയുടെ ഭർത്താവ്. ഇയാളെ ഉപേക്ഷിച്ചാണ് പ്രതി ആൺസുഹൃത്തിനൊപ്പം താമസമാരംഭിച്ചത്. രണ്ടാം ബന്ധത്തിൽ പിറന്ന ഏഴ് വയസുകാരിയെയും കൂടെക്കൂട്ടി. ഇതിനിടെയാണ് കുട്ടിയെ അമ്മയുടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചത്.

പ്രതീകാത്മക ചിത്രം
ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് അമ്മയ്ക്ക് ഫോണ്‍ കോള്‍

പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു. വിവരം കുട്ടി അറിയിച്ചെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു അമ്മയുടെ മറുപടി. തുടർന്നും കുട്ടിയെ വീട്ടിൽ കൊണ്ടുപോവുകയും അമ്മയുടെ സാന്നിധ്യത്തിൽ പീഡനം ആവർത്തിക്കുകയും ചെയ്തു.

ഇതിനിടെ പ്രതിയുടെ ആദ്യ ബന്ധത്തിൽ പിറന്ന പതിനൊന്നു വയസുള്ള മകൾ വീട്ടിലെത്തി. ചേച്ചിയോട് പീഡനത്തിനിരയായ വിവരം ഏഴുവയസുകാരി പറഞ്ഞു. ഇതോടെയാണ് ചേച്ചിയെയും ഇയാൾ പീഡിപ്പിച്ചതായി കുട്ടി അറിഞ്ഞത്. അമ്മയുടെ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടികൾ ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല.

പീഡനം തുടർന്നതോടെ ഏഴ് വയസുകാരിയെയും കൂട്ടി ചേച്ചി വീട്ടിൽനിന്ന് രക്ഷപ്പെടുകയും അച്ഛന്റെ അമ്മയുടെ വീട്ടിലെത്തി വിവരം പറയുകയുമായിരുന്നു. കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കുട്ടികളുടെ അമ്മൂമ്മ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല.

ഇതിനിടെ പ്രതി പീഡനം നടത്തിയ ആൺ സുഹൃത്തിനെ ഉപേക്ഷിച്ച് മറ്റൊരാളുമായി താമസമാക്കിയിരുന്നു. ഈ വ്യക്തിയും പ്രതിയുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെയാണ് കേസ് ആരംഭിച്ചത്.

പ്രതീകാത്മക ചിത്രം
ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം കൊല്ലം ഓയൂരില്‍

വിവരം പുറത്തറിയിച്ച അമ്മൂമ്മ കുട്ടികളെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗൺസിലിങ്ങിലാണ് കുട്ടികൾ പീഡനവിവരം പുറത്തുപറഞ്ഞത്.

വിചാരണയ്ക്കിടെ കേസിൽ അമ്മയുടെ ആദ്യ ആൺസുഹൃത്തായിരുന്ന ഒന്നാം പ്രതി ആത്മഹത്യ ചെയ്തു. ഇതിനെ തുടർന്ന് അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്.

logo
The Fourth
www.thefourthnews.in