മലപ്പുറത്ത് നാലിടങ്ങളിൽ ഒരേസമയം എൻഐഎ പരിശോധന; റെയ്ഡ് പിഎഫ്ഐയിൽ  പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ

മലപ്പുറത്ത് നാലിടങ്ങളിൽ ഒരേസമയം എൻഐഎ പരിശോധന; റെയ്ഡ് പിഎഫ്ഐയിൽ  പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ

പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി എന്ന സ്ഥാപനം രണ്ടാഴ്ച മുൻപ് എൻഐഎ കണ്ടുകെട്ടിയിരുന്നു

മലപ്പുറം മഞ്ചേരിയിലെ ഗ്രീൻവാലി സ്ഥാപനം എൻഐഎ കണ്ടുകെട്ടിയതിന് പിന്നാലെ ജില്ലയിലെ നാലിടങ്ങളിൽ വീണ്ടും എൻഐഎയുടെ പരിശോധന. സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട് നേരത്തെ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന വേങ്ങരയിലെ പറമ്പിൽപടി തയ്യിൽ ഹംസ, ആലത്തിയൂർ കളത്തിൽ പറമ്പിൽ യാക്കൂട്ടി , താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലർച്ചയോടെ പരിശോധന ആരംഭിച്ചത്. നാലിടങ്ങളിലും ഒരുമിച്ചാണ് പരിശോധന നടക്കുന്നത്.

രണ്ടാഴ്ച മുൻപ് പോപ്പുലർ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി എന്ന സ്ഥാപനം എൻഐഎ കണ്ടുകെട്ടിയിരുന്നു. സംഘടന നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ നിരവധി പ്രവർത്തകർ എൻഐഎ നിരീക്ഷണത്തിലാണ്.

രണ്ടുമാസം മുൻപും മലപ്പുറത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടന്നിരുന്നു. നിലമ്പൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഷബീറിന്റെയും മൊറയൂരിലെ ശിഹാബുദ്ദീന്റെ വീടുകളിലുമാണ് എൻഐഎ പരിശോധന നടന്നിരുന്നത്. ഹവാല ഇടപാടുകൾ നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

മലപ്പുറത്ത് നാലിടങ്ങളിൽ ഒരേസമയം എൻഐഎ പരിശോധന; റെയ്ഡ് പിഎഫ്ഐയിൽ  പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ
'നിയമങ്ങളിലെ മാറ്റം അപകോളനീകരണമല്ല, രാഷ്ട്രീയ നാടകം'; ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ അഭിമുഖം

2022 സെപ്റ്റംബർ 28 നാണ് പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചത്. നിരോധനത്തിന്റെ ഭാഗമായി ദേശീയ സംസ്ഥാന നേതാക്കടക്കമുള്ള നിരവധിപേരെ അറസ്റ്റ് ചെയ്തിരുന്നു. നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയവരുടെ പട്ടികയും എൻഐഎ പുറത്തുവിട്ടിരുന്നു. ഒളിവിൽ പോയ പലരും വിദേശരാജ്യങ്ങളിലേക്ക് കടന്നെന്ന സൂചനയും എൻഐഎയ്ക്കുണ്ട്. എൻഡിഎഫ് കാലത്തുതന്നെ പ്രവർത്തിച്ചുവരുന്ന മഞ്ചേരിയിലെ ഗ്രീൻവാലി, ആയുധ പരിശീലനത്തിനും കൊലപാതക കേസുകളിലെ പ്രതികളെ ഒളിപ്പിക്കുന്നതിനും ഉപയോഗിച്ചുവെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. ഗ്രീൻവാലിയടക്കം പോപ്പുലർ ഫ്രണ്ടിന്റെ 18 സ്ഥാപനങ്ങളാണ് കണ്ടുകെട്ടിയത്.

logo
The Fourth
www.thefourthnews.in