'മഹാത്മജിയെ ഇകഴ്ത്തുന്നതൊന്നും അംഗീകരിക്കാനാകില്ല', ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവനെ തള്ളി എൻഐടി, അന്വേഷണത്തിന് സമിതി

'മഹാത്മജിയെ ഇകഴ്ത്തുന്നതൊന്നും അംഗീകരിക്കാനാകില്ല', ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവനെ തള്ളി എൻഐടി, അന്വേഷണത്തിന് സമിതി

സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതസരിച്ച് മറ്റു നടപടികൾ സ്വീകരിക്കും

ഗോഡ്‌സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി പ്രൊഫെസർ ഷൈജ ആണ്ടവന്റെ പരാമർശത്തെ കുറിച്ചന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കോഴിക്കോട് എൻഐടി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ആദർശങ്ങൾക്കെതിരല്ല സ്ഥാപനത്തിന്റെ നിലപാട് എന്നും അത്തരം നിലപാടുകളെ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്നുമാണ് എൻഐടി പത്രക്കുറിപ്പിൽ അറിയിച്ചത്. ഇപ്പോൾ നിയോഗിച്ച സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതസരിച്ച് മറ്റു നടപടികൾ സ്വീകരിക്കുമെന്നാണ് എൻഐടി അറിയിച്ചത്.

'മഹാത്മജിയെ ഇകഴ്ത്തുന്നതൊന്നും അംഗീകരിക്കാനാകില്ല', ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവനെ തള്ളി എൻഐടി, അന്വേഷണത്തിന് സമിതി
'ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെ അഭിമാനം'; ഗാന്ധി രക്തസാക്ഷിദിനത്തില്‍ വിവാദപരാമര്‍ശവുമായി കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍
Attachment
PDF
Press Release_Final_240210_105634.pdf
Preview

ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ട് എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ നിരന്തരം തീവ്രഹിന്ദുത്വ നിലപാടുകൾ പ്രചരിപ്പിക്കുന്ന അഡ്വ കൃഷ്ണ രാജ് ഗോഡ്‌സെയെ പ്രകീർത്തിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്. "നാഥുറാം വിനായക് ഗോഡ്‌സെ ഇന്ന് ഭാരതത്തിൽ നിരവധിപ്പേരുടെ ഹീറോ," എന്നെഴുതിയ പോസ്റ്റിലാണ് ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സെയിൽ അഭിമാനമുണ്ടെന്ന് ഷൈജ ആണ്ടവൻ കമന്റ് ചെയ്തത്.

സംഭവം വിവാദമായതിനെ തുടർന്ന് എസ്എഫ്ഐ, കെ എസ് യു, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും ഡിവൈഎഫ്ഐ പോലുള്ള യുവജനസംഘടനകളും പരാതികളുമായി രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് ഇന്ത്യൻ ശിക്ഷ നിയമം 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു. നിലപാടിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുന്നു എന്ന് ഷൈജ ആണ്ടവൻ നേരത്തെ തന്നെ ദ ഫോർത്തിനോട് പറഞ്ഞിരുന്നു

രാമക്ഷേത്ര പ്രതിഷ്ഠയുടെ തലേദിവസം എൻഐടി ക്യാംപസിൽ സയൻസ് ആൻഡ് സ്പിരിച്വാലിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷത്തിൽ എതിർപ്പുണ്ടായിരുന്ന ബി ടെക്ക് പഠിക്കുന്ന ദളിത് വിദ്യാർഥി വൈശാഖ് പ്രേംകുമാർ പിറ്റേ ദിവസം പ്രതിഷേധം സംഘടിപ്പിച്ചതിന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ എൻഐടി എടുത്ത തീരുമാനം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ജയ് ശ്രീ റാം വിളിച്ച് ക്ഷേത്രപ്രതിഷ്ഠയിൽ ആഘോഷം സംഘടിപ്പിച്ചവർക്കു നേരെ നടപടികളൊന്നും സ്വീകരിക്കാതിരുന്നവർ പ്രതിഷേധിച്ച വൈശാഖിനു നേരെ മാത്രം നടപടിയെടുക്കുകയാണെന്നുള്ള വിമർശനമുയർന്നു.

'മഹാത്മജിയെ ഇകഴ്ത്തുന്നതൊന്നും അംഗീകരിക്കാനാകില്ല', ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവനെ തള്ളി എൻഐടി, അന്വേഷണത്തിന് സമിതി
പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് എൻഐടി വിദ്യാർഥി വൈശാഖിന്റെ സസ്പെൻഷൻ പിൻവലിച്ചു

ശേഷം വലിയ വിദ്യാർത്ഥി പ്രതിഷേധമുണ്ടായതിനെ തുടർന്ന് അന്വേഷണം അവസാനിക്കുന്നതുവരെ വൈശാഖിന്റെ സസ്പെൻഷൻ മരവിപ്പിച്ചു. ഈ വിവരവും എൻഐടി ഇന്ന് പുറത്ത് വിട്ട പത്രക്കുറിപ്പിൽ ആവർത്തിക്കുന്നുണ്ട്. വൈശാഖിന്റെ സംഭവം അന്വേഷിക്കാൻ രൂപീകരിച്ച സമിതിയിൽ ഒരു വിദ്യാർത്ഥി പോലും ഇല്ലായിരുന്നു എന്നതിന് പിന്നിൽ വിദ്യാർത്ഥികൾ ദുരൂഹത കാണുന്നു. സാധാരണ ഗതിയിൽ ഇത്തരം സംഘർഷ സംഭവങ്ങൾ അന്വേഷിക്കുമ്പോൾ ആ സമിതിയിൽ ഒരു വിദ്യാർത്ഥിയെ കൂടി ഉളപ്പെടുത്താറുണ്ട്. എന്നാൽ ഇത്തവണ മനപ്പൂർവ്വം അത് ചെയ്യാതിരുന്നതാണെന്നാണ് വിദ്യാർത്ഥികളുടെ ഭാഗം. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ എൻഐടിയുടെ പത്രക്കുറിപ്പ്

logo
The Fourth
www.thefourthnews.in