ബോംബുണ്ടാക്കാൻ സഹായം ലഭിച്ചിട്ടില്ല, തമ്മനത്തെ വീട്ടിൽവച്ച് സ്വയം നിർമിച്ചു; ഡൊമിനിക് മാർട്ടിൻ പോലീസിനോട്

ബോംബുണ്ടാക്കാൻ സഹായം ലഭിച്ചിട്ടില്ല, തമ്മനത്തെ വീട്ടിൽവച്ച് സ്വയം നിർമിച്ചു; ഡൊമിനിക് മാർട്ടിൻ പോലീസിനോട്

പെട്രോളും പടക്കത്തിലെ വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചുവെന്നാണ് ഡൊമിനിക് പൊലീസിന് നൽകിയ വിവരം

ബോംബ് നിർമ്മാണത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ. തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിച്ചു. രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും ചോദ്യം ചെയ്യലിൽ മാർട്ടിൻ വ്യക്തമാക്കി. കളമശേരി പോലീസ് ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. എൻഎസ്‌ജി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പത്തരയ്ക്ക് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും.

ബോംബുണ്ടാക്കാൻ സഹായം ലഭിച്ചിട്ടില്ല, തമ്മനത്തെ വീട്ടിൽവച്ച് സ്വയം നിർമിച്ചു; ഡൊമിനിക് മാർട്ടിൻ പോലീസിനോട്
കളമശേരി സ്‌ഫോടനത്തില്‍ മരണം മൂന്നായി; ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടുകാരി മരിച്ചത് പുലര്‍ച്ചെ

പെട്രോളും പടക്കത്തിലെ വെടിമരുന്നും ബോംബ് നിർമാണത്തിനായി ഉപയോഗിച്ചുവെന്നാണ് ഡൊമിനിക് പൊലീസിന് നൽകിയ വിവരം. പ്രാർത്ഥന സദസിൽ ഡൊമിനിക്കിന്റെ ഭാര്യ മാതാവ് ഉൾപ്പടെയുള്ളവർ ഉണ്ടായിരുന്നു. എന്നാൽ കൃത്യത്തിൽ നിന്ന് മാറിയില്ല.

ഇന്നലെ കളമശേരിയില്‍ 'യഹോവയുടെ സാക്ഷികള്‍' സഭാവിഭാഗത്തിന്റെ കണ്‍വന്‍ഷന്‍ വേദിയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53) എന്നിവർ ഇന്നലെയും പന്ത്രണ്ടുവയസുകാരി ലിബിന ഇന്നുമാണ് മരിച്ചത്. ഇതുവരെ 58 പേർ സ്‌ഫോടനത്തിൽ പെട്ട് ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 18 പേർ ഐസിയുവിലും മറ്റ് നാല് പേരുടെ നില ഗുരുതരവുമാണ്.

ബോംബുണ്ടാക്കാൻ സഹായം ലഭിച്ചിട്ടില്ല, തമ്മനത്തെ വീട്ടിൽവച്ച് സ്വയം നിർമിച്ചു; ഡൊമിനിക് മാർട്ടിൻ പോലീസിനോട്
ഹമാസ് നേതാവിന്റെ പേരിൽ കേരളത്തിൽ വിവാദം; പ്രതിഷേധിച്ച് ബിജെപി, പ്രതിരോധിച്ച് സോളിഡാരിറ്റി

സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് തൃശൂർ കൊടകര സ്റ്റേഷനിലെത്തി മാർട്ടിൻ കീഴടങ്ങിയത്. സ്‌ഫോടനത്തിന് പിന്നിൽ താനാണെന്ന് ഫെയ്സ്ബുക്കില്‍ വീഡിയോ പങ്കുവച്ചതിനുശേഷമാണ് മാർട്ടിന്‍ സ്റ്റേഷനിലെത്തിയത്. യഹോവ സാക്ഷികള്‍ തെറ്റായ പ്രസ്ഥാനമാണെന്നും രാജ്യദ്രോഹപരമായ കാര്യങ്ങൾ ചെയ്യുന്നു എന്ന ചിന്തയുമാണ് ഡൊമനിക്കിനെ ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. താൻ പല തവണ തിരുത്താൻ ശ്രമിച്ചെങ്കിലും വിശ്വാസികൾ മാറാൻ തയ്യാറായില്ലെന്ന് ഡൊമിനിക് വിഡിയോയിൽ ആരോപിച്ചിരുന്നു. അതോടെയാണ് ബോംബ് വെക്കാൻ തീരുമാനിച്ചത് എന്നും പറഞ്ഞിരുന്നു. വിഡിയോ പ്രചരിച്ചതിനെ പിന്നാലെ മാർട്ടിന്റെ പേരിലുള്ള ഫേസ്ബുക് അക്കൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്.

ബോംബുണ്ടാക്കാൻ സഹായം ലഭിച്ചിട്ടില്ല, തമ്മനത്തെ വീട്ടിൽവച്ച് സ്വയം നിർമിച്ചു; ഡൊമിനിക് മാർട്ടിൻ പോലീസിനോട്
കളമശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിന്‍, സ്ഥിരീകരിച്ച് പോലീസ്

കഴിഞ്ഞ അഞ്ചര വർഷമായി മാർട്ടിന്‍ തമ്മനത്ത് താമസിക്കുകയാണ്. നേരത്തെ മാർട്ടിൻ വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു.

logo
The Fourth
www.thefourthnews.in