അവസാനയാത്രയും ജനാവലിക്കൊപ്പം; വിലാപയാത്ര പുലർച്ചയോടെ കോട്ടയത്തെത്തും

അവസാനയാത്രയും ജനാവലിക്കൊപ്പം; വിലാപയാത്ര പുലർച്ചയോടെ കോട്ടയത്തെത്തും

വൈകിട്ടോടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് സംസ്കാരം

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അടൂർ പിന്നിട്ടിരിക്കുകയാണ്. രാത്രി ഏറെ വൈകിയിട്ടും പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് കാത്തു നിൽക്കുന്നത്. പതിനാറ് മണിക്കൂറിൽ 89 കിലോമീറ്റർ പിന്നിട്ട യാത്ര പുലർച്ചയോടെ കോട്ടയം തിരുനക്കര മൈതാനത്തെത്തും. അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. തുടർന്ന് വൈകിട്ടോടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിലാണ് സംസ്കാരം.

അവസാനയാത്രയും ജനാവലിക്കൊപ്പം; വിലാപയാത്ര പുലർച്ചയോടെ കോട്ടയത്തെത്തും
പ്രിയനേതാവിനെ യാത്രയാക്കാന്‍ ജനസാഗരം; വിലാപയാത്ര അടൂർ പിന്നിട്ടു

ഔദ്യോഗിക ബഹുമതിയില്ലാതെയായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യാനുസരണമായിരുന്നു തീരുമാനം. ഔദ്യോഗിക ബഹുമതിയില്ലാത്ത സംസ്‌കാരമായിരുന്നു പിതാവിന്റെ അന്ത്യാഭിലാഷം. ജർമനിയില്‍ ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ ഭാര്യ മറിയാമ്മ ഉമ്മനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അവസാനയാത്രയും ജനാവലിക്കൊപ്പം; വിലാപയാത്ര പുലർച്ചയോടെ കോട്ടയത്തെത്തും
സഞ്ചരിക്കുന്ന ജനകീയ കോടതിയാണ് ഉമ്മന്‍ ചാണ്ടി: ജെയ്ക് സി തോമസ്

ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 7.20 ഓടെയാണ് തലസ്ഥാനത്ത് നിന്നും പുതുപ്പള്ളിയിലേക്ക് തിരിച്ചത്. കെഎസ്ആര്‍ടിസിയുടെ പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്. കുടുംബാംഗങ്ങളും, കോണ്‍ഗ്രസ് നേതാക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in