'വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലം'; മാഹിക്കെതിരെ വിവാദ പരാമർശവുമായി പി സി ജോർജ്, കേസ്

'വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലം'; മാഹിക്കെതിരെ വിവാദ പരാമർശവുമായി പി സി ജോർജ്, കേസ്

എംഎൽഎയുടെ പരാതിയെ തുടർന്ന് മാഹി പോലീസ് ജോർജിനെതിരേ കേസെടുത്തു.

പൊതുവേദിയിൽ മാഹിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് പിസി ജോർജ്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പിസി ജോർജ് പറഞ്ഞു. കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹിയിലെ ജനങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പിസി ജോർജ് സംസാരിച്ചത്. പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് മാഹിയിൽ ഉയർന്നത്. മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉൾപ്പടെയുള്ളവർ പിസി ജോർജിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എംഎൽഎയുടെ പരാതിയെ തുടർന്ന് മാഹി പോലീസ് ജോർജിനെതിരേ കേസെടുത്തു.

'വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലം'; മാഹിക്കെതിരെ വിവാദ പരാമർശവുമായി പി സി ജോർജ്, കേസ്
ആർഎല്‍വി രാമകൃഷ്ണനെതിരായ വർണവെറി പരാമർശം: സത്യഭാമയ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

'കോഴിക്കോട്-കണ്ണൂർ റോഡിലെ മയ്യഴി 14 വർഷമായി വേശ്യകളുടെ കേന്ദ്രമായിരുന്നു. റോഡിലൂടെ പോകാൻ കഴിയുമോ. ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമായിരുന്നു അത്," അദ്ദേഹം പറഞ്ഞു. ഇപ്പോൾ മാഹിയിലെ റോഡുകൾ മോദി സുന്ദരമാക്കി മാറ്റിയെന്നും പിസി ജോർജ് പറഞ്ഞു.

പിസി ജോർജ് സ്ത്രീ സമൂഹത്തെ അപമാനിച്ചുവെന്ന് രമേശ് പറമ്പത്ത് ആരോപിച്ചു. ''മഹത്തായ സാംസ്ക്കാരിക പൈതൃകമുള്ള, വികസന വഴിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജ് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും''- അദ്ദേഹം കുറിച്ചു.

'വേശ്യകളുടെ കേന്ദ്രം, ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലം'; മാഹിക്കെതിരെ വിവാദ പരാമർശവുമായി പി സി ജോർജ്, കേസ്
സിഎഎ വിരുദ്ധ ബഹുജന റാലിയിലൂടെ തിരഞ്ഞെടുപ്പിൽ സജീവമാകുന്ന മുഖ്യമന്ത്രി; സിപിഎം ലക്ഷ്യം വയ്ക്കുന്ന മുസ്ലിം വോട്ട് ബാങ്ക്

"മഹത്തായ സാംസ്ക്കാരിക പൈതൃകമുള്ള, വികസന വഴിയിൽ ഏറെ മുന്നിൽ നിൽക്കുന്ന മയ്യഴിയെ വികലമായി ചിത്രീകരിച്ച് മയ്യഴി ജനതയെ മ്ലേച്ഛമായ ഭാഷയിൽ അപമാനിച്ച ബി.ജെ.പി. നേതാവ് പി.സി.ജോർജ് കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.നാവിൽ വരുന്നതെന്തും പുലമ്പുന്ന പി.സി.ജോർജ് മയ്യഴിയിലെ സ്ത്രീ സമൂഹത്തെയടക്കം ജനങ്ങളെയാകെ അപമാനിച്ചിരിക്കയാണ്. ഈ കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് മാറ്റി നിർത്താൻ ഇലക്ഷൻ കമ്മീഷൻ നടപടി സ്വീകരിക്കണം.സ്വാതന്ത്ര്യ സമരത്തിലടക്കം പങ്കെടുത്തവരും, കലാ-സാംസ്ക്കാരിക -സാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയവരുമായ വനിതകൾ മയ്യഴിയിലുണ്ട്, മാത്രമല്ല ഫ്രഞ്ച് ഭരണകാലത്തു തന്നെ വിദ്യാസമ്പന്നരായിരുന്നു മയ്യഴിയിലെ സ്ത്രീകൾ. ഇവയൊക്കെ ചരിത്രത്തിൽ ഒന്ന് കണ്ണോടിച്ചാൽ മാത്രം മനസ്സിലാക്കാൻ പി.സി.ജോർജിന് കഴിയേണ്ടതാണ്.സ്ത്രീത്വത്തെ അപമാനിച്ചതിനും നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും," രമേശ് പറമ്പത്ത് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

പി.സി ജോർജ്ജിനെതിരെ ദേശീയ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും രമേശ് പറമ്പത്ത് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in