വിഡി സതീശന്‍
വിഡി സതീശന്‍

'റാലി പലസ്തീന് വേണ്ടി, ലക്ഷ്യം ലീഗ്, സമസ്ത, യുഡിഎഫ് '; സിപിഎമ്മിന് എതിരെ കോണ്‍ഗ്രസ്

മുസ്ലിം ലീഗുമായി വര്ഷങ്ങളുടെ സഹോദര ബന്ധം, ക്ഷണം ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ലീഗ് തീരുമാനം എടുത്തു

പലസ്തീന്‍ വിഷയം സിപിഎം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് കോ‍ണ്‍ഗ്രസ്. സിപിഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ച നടപടി വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ആശയകുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പലസ്തീൻ റാലിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിന് മേൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"പലസ്തീൻ വിഷയത്തോടുള്ള സിപിഎമ്മിന്റെ ആത്മാർത്ഥത ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. ലക്ഷ്യം രാഷ്ട്രീയം മാത്രമാണെന്ന് സിപിഎം പറയാതെ പറഞ്ഞു കഴിഞ്ഞു. പലസ്തീന് വേണ്ടി റാലി നടത്തുമ്പോഴും സിപിഎമ്മിന്റെ ചർച്ച ലീഗ്, സമസ്ത, യുഡിഎഫ് എന്നിവയാണ്. ഇടത് പക്ഷത്തിന് ആത്മ വിശ്വാസം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണ് ലീഗിന് പിറകെ നടക്കുന്നതിലൂടെ വെളിപ്പെടുന്നത് എന്നും" പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിഡി സതീശന്‍
സിപിഎം റാലിയിൽ ലീഗ് പങ്കെടുക്കില്ല: പലസ്തീൻ വിഷത്തില്‍ കൃത്യമായ നിലപാടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

ലീഗുമായി വര്‍ഷങ്ങളുടെ സഹോദര ബന്ധമാണ് യുഡിഎഫിനുള്ളത് വിഡി സതീശൻ വ്യക്തമാക്കി." സിപിഎം റാലി സംബന്ധിച്ച് ലീഗിന് മേൽ യാതൊരു തരത്തിലുള്ള സമ്മർദവും നടത്തിയിട്ടില്ല. ലീഗാണ് വിഷയത്തിൽ തീരുമാനം എടുത്തത്. ക്ഷണം ലഭിച്ച് 48 മണിക്കൂറിനുള്ളിൽ ലീഗ് തീരുമാനം എടുത്തു. അതിൽ യാതൊരു ആശയ കുഴപ്പങ്ങളും ഇല്ല," വിഡി സതീശൻ വ്യക്തമാക്കി.

ഇടത് പക്ഷത്തിന് ആത്മ വിശ്വാസം നഷ്ടപ്പെട്ടു

പ്രതിപക്ഷ നേതാവ്

അതേസമയം, മുന്നണി കെട്ടുറപ്പ് പരിഗണിച്ചാണ് മുസ്ലിം ലീഗ് സിപിഎം റാലിയിൽ പങ്കെടുക്കാത്തതെന്ന് കെ മുരളീധരൻ എംപി ചൂണ്ടിക്കാട്ടി. ലീഗിന് പ്രത്യേക ഓഫറുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. " ലീഗ് നിലപാട് എടുത്തു. കോൺഗ്രസിനെ ഇകഴ്ത്തിക്കൊണ്ടുള്ള നീക്കത്തിൽ തങ്ങളില്ലെന്നാണ് ലീഗ് വ്യക്തമാക്കിയത്. യഥാർത്ഥത്തിൽ പലസ്തീൻ വിഷയത്തിൽ ഒരു തർക്കത്തിന് ഇവിടെ പ്രസക്തിയില്ല. പലസ്തീനെ സിപിഎം കൂട്ട പിടിക്കുന്നത് പലസ്തീൻ ജനതയോടുള്ള ഇഷ്ടം കൊണ്ടല്ല. ഇവിടെയുള്ള കുഴപ്പങ്ങൾ മറച്ചു പിടിക്കാൻ വേണ്ടിയിട്ടാണ്," മുരളിധരൻ വ്യക്തമാക്കി.

വിഡി സതീശന്‍
സിപിഎം ഇലയിട്ടു, ഉണ്ണാൻ ലീഗ് വരുമോ?

സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് പങ്കെടുക്കുന്നത് സംബന്ധിച്ച് ഇടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്നുമായിരുന്നു ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിപിഎം ലീഗിനെ സെമിനാറിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാൽ റാലിയിൽ പങ്കെടുക്കുന്നത് യു ഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് റാലിയിൽ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്നലെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in