ഇന്ത്യയിൽ സ്വതന്ത്രമായ എഴുത്ത് നടക്കുന്നത് രണ്ട്  കോടതി വിധികളുടെ അടിസ്ഥാനത്തിൽ: കവി പി എൻ ഗോപീകൃഷ്ണൻ

ഇന്ത്യയിൽ സ്വതന്ത്രമായ എഴുത്ത് നടക്കുന്നത് രണ്ട് കോടതി വിധികളുടെ അടിസ്ഥാനത്തിൽ: കവി പി എൻ ഗോപീകൃഷ്ണൻ

കവിതയുടെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

ഇന്ത്യയിൽ സ്വതന്ത്രമായി എഴുത്ത് നടക്കുന്നത് രണ്ട് കോടതി വിധികളുടെ അടിസ്ഥാനത്തിലെന്ന് കവി പി എൻ ഗോപീകൃഷ്ണൻ. "പെരുമാൾ മുരുകൻ കേസും മീശ നോവൽ കേസും ഇല്ലായിരുന്നെങ്കിൽ എഴുത്തിൻ്റെ കഴുത്ത് അറ്റ് പോയേനെ"യെന്നും ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരം സ്വീകരിച്ച് പി എൻ ഗോപീകൃഷ്ണൻ സംസാരിച്ചു. കവിതയുടെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. കവിത നിരന്തരം മാറികൊണ്ട് ഇരിക്കുന്ന മാധ്യമമാണെന്നും അത് ഉൾക്കൊള്ളാതെ കവിത എഴുതാൻ സാധിക്കില്ലെന്നും, ലോകത്തിലെ എല്ലാ കവിതകൾക്കും ഒരു ഭാഷയാണെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.

കവികളെ ബ്രാൻഡ് ചെയ്യുന്നത് വലിയ പ്രശ്നം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ത കവി ആരെന്ന് ചോദിച്ചാൽ പി കുഞ്ഞിരാമൻ നായർ എന്ന് പറയും. പക്ഷേ പി കുഞ്ഞിരാമൻ നായരുടെ രാഷ്ട്രീയ വീക്ഷണം വളരെ വലുതാണെന്നും ഗാന്ധി വെടിയേറ്റ് മരിക്കുമെന്ന് രണ്ട് വർഷം മുൻപേ അദ്ദേഹം പ്രവചിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ സ്വതന്ത്രമായ എഴുത്ത് നടക്കുന്നത് രണ്ട്  കോടതി വിധികളുടെ അടിസ്ഥാനത്തിൽ: കവി പി എൻ ഗോപീകൃഷ്ണൻ
ഉഗ്രസ്ഫോടന ശേഷിയുള്ള കവിതകൾ 

''എവിടെയാണ് നമ്മൾ നമ്മളെ കുഴിച്ചിട്ടത് എന്ന് എഴുതുന്നതാണ് ഇന്നത്തെ രാഷ്ട്രീയ കവിതകൾ. മുദ്രാവാക്യം എഴുതുന്നതോ പാർട്ടി വോട്ട് ചോദിക്കുന്നതോ അല്ല. രാഷ്ട്രീയ കവി എന്നാൽ രാഷ്ടീയക്കാരൻ ആണെന്നതിൽ സംശയമില്ല. എന്നാൽ അയാളുടെ രാഷ്ട്രീയ കക്ഷി മുഴുവൻ ജനതയുമാണ്. ഇന്ത്യയിൽ രാഷ്ട്രീയ കവികൾക്ക് വലിയ പാരമ്പര്യം ഉണ്ട്. ഭക്തകവി എന്ന് പറയുന്ന കവികളെല്ലാവരും രാഷ്ട്രീയ കവികൾ ആണ്'', അദ്ദേഹം വ്യക്തമാക്കി.

സ്ഥാവരമായത് വീഴുമെന്നും ചലിക്കുന്ന ആശയം നിലനിൽക്കുമെന്നും കവിത അത്തരത്തിൽ ചലിക്കുന്ന ആശയമാണെന്നും ഗോപീകൃഷ്ണൻ പറഞ്ഞു. രാമ ക്ഷേത്രം ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ബന്ധവണ്ണ വീണ്ടും വായിച്ചത് ഉദ്ധരിച്ചായിരുന്നു പി എൻ ഗോപീകൃഷ്ണൻ്റെ നിരീക്ഷണം.

ഇന്ത്യയിൽ സ്വതന്ത്രമായ എഴുത്ത് നടക്കുന്നത് രണ്ട്  കോടതി വിധികളുടെ അടിസ്ഥാനത്തിൽ: കവി പി എൻ ഗോപീകൃഷ്ണൻ
'ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ': പ്രതിരോധത്തിന്റെ പുസ്തകം

''ഇന്നത്തെ നല്ല ജീവിതം ഇന്നലത്തെ ആളുകൾ ഉണ്ടാക്കി തന്നതാണ്. വരുന്ന തലമുറയ്ക്ക് നല്ലത് ഉണ്ടാക്കി നൽകേണ്ടതിന് നമ്മൾ നിർബന്ധിതരാണ്. അത് സാധിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നിർമിത ചരിത്രം നമ്മുടെ മുന്നിൽ പാറകെട്ട് പോലെ നിൽക്കുകയാണെന്നും അത് പൊളിച്ചാൽ മാത്രമേ സ്വാതന്ത്ര്യം കാണാൻ സാധിക്കൂ. ഇന്നലത്തേക്കളും ഇന്ന് കവിത അത്യാവശ്യമാണ്'', പിഎൻ ഗോപീകൃഷ്ണൻ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in