ആലുവയിലെ ആറ്  വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, പ്രതിക്കെതിരെ 10ലേറെ വകുപ്പുകൾ

ആലുവയിലെ ആറ് വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, പ്രതിക്കെതിരെ 10ലേറെ വകുപ്പുകൾ

പെണ്‍കുട്ടി കൊല്ലപ്പെട്ട് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Published on

ആലുവയിലെ ആറ് വയസുകാരിയെ കൊലപെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പെണ്‍കുട്ടി കൊല്ലപ്പെട്ട് മുപ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 100 സാക്ഷികളുള്ള കേസിൽ ഏകപ്രതി ബിഹാർ സ്വദേശി അസ്ഫാഖ് ആലമാണ്. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പോലിസിന്റെ കണ്ടെത്തൽ.

ആലുവയിലെ ആറ്  വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, പ്രതിക്കെതിരെ 10ലേറെ വകുപ്പുകൾ
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പഠിക്കാൻ പ്രത്യേക സമിതി; മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷന്‍

പെണ്‍കുട്ടിയെ ആലുവ മാർക്കറ്റിനടുത്തെത്തിച്ച് കൊലപ്പെടുത്തിയത് തെളിവ് നശിപ്പിക്കാനായിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ അടക്കം പത്തിലേറെ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചത്. പോക്സോ കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപിക്കാൻ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

ആലുവയിലെ ആറ്  വയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു, പ്രതിക്കെതിരെ 10ലേറെ വകുപ്പുകൾ
അദാനി ഗ്രൂപ്പിന്റെ ഇടപെടലുകളെ കുറിച്ച് ഡിആര്‍ഐ 2014ല്‍ മുന്നറിയിപ്പ് നല്‍കി; സെബി അറിഞ്ഞിട്ടും ഇടപെട്ടില്ല

800 പേജുള്ള കുറ്റപത്രമാണ് എസ് പി വിവേക് കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം തയ്യാറാക്കിയത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. വേഗത്തിൽ വിചാരണ നടത്തണമെന്നും പോലീസ് കോടതിയിൽ ആവശ്യപെടും.

ജൂലൈ 28ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അഫ്‌സാക് കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. പുഴയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലത്തേക്കാണ് പ്രതിയായ അസ്ഫാക് ആലം കുട്ടിയെ കൂട്ടികൊണ്ടുപോയത്. ഇവിടെവച്ച് ഇയാള്‍ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരികാവയവങ്ങളിലും ഗുരുതര മുറിവുകൾ കണ്ടെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in