ഒരിക്കല്‍ 'ചന്ദനക്കള്ളനായി' രാജി, കാലം വിശുദ്ധനാക്കി; ഉമ്മന്‍ചാണ്ടിക്ക് 'മനസാക്ഷിക്കുത്തുണ്ടാക്കിയ' കെ പി വിശ്വനാഥന്‍

ഒരിക്കല്‍ 'ചന്ദനക്കള്ളനായി' രാജി, കാലം വിശുദ്ധനാക്കി; ഉമ്മന്‍ചാണ്ടിക്ക് 'മനസാക്ഷിക്കുത്തുണ്ടാക്കിയ' കെ പി വിശ്വനാഥന്‍

കെ പി വിശ്വനാഥന്റെ രാജി ചൂണ്ടിക്കാട്ടിയാണ് ബാര്‍കോഴ വിവാദകാലത്ത് എല്‍ഡിഎഫ് കെ എം മാണിക്കെതിരായ രാജി ആവശ്യം ശക്തമാക്കിയത്

രണ്ടുതവണ മന്ത്രിയായി, രണ്ടുതവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവക്കേണ്ടിവന്നു. ആറു തവണ നിയമസഭയിലെത്തിയ കെ പി വിശ്വനാഥന് പക്ഷേ, മന്ത്രിയായപ്പോഴെല്ലാം സ്ഥാനത്ത് അഞ്ചുവര്‍ഷം തികയ്ക്കാന്‍ കഴിഞ്ഞില്ല. 1991ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ വനംമന്ത്രിയായ വിശ്വനാഥന്‍, കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ രാജിവച്ചു.

പിന്നീട് 2004ല്‍ ഒന്നാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വനം മന്ത്രിയായി. 2005ലാണ് ചന്ദനമാഫിയയുമായി വനം മന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ഹൈക്കോടതിയുടെ പരാമര്‍ശം വന്നത്. ഇതിന് പിന്നാലെ, പ്രതിപക്ഷത്തിരുന്ന സിപിഎം വന്‍ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കെ പി വിശ്വനാഥന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.

ഒരുകാലത്ത് പഴികേട്ട രാഷ്ട്രീയക്കാരന്‍, മറുകാലത്ത് വിശുദ്ധനായ കഥകൂടിയാണ് കെപി വിശ്വനാഥന്റെ രാഷ്ട്രീയ ജീവിതം

അന്ന് ചന്ദനക്കള്ളനായി മുദ്രകുത്തപ്പെട്ട കെപി വിശ്വനാഥന്‍ പിന്നീട് രാഷ്ട്രീയ കേരളത്തിലെ ധാര്‍മികതയുടെ പ്രതിരൂപമായി മാറി. ബാര്‍ കോഴക്കേസില്‍ കെ എം മാണിയുടെ രാജി ആവശ്യപ്പട്ടപ്പോള്‍ സിപിഎമ്മും ഒന്നാം പിണറായി സര്‍ക്കാരില്‍ ഇ പി ജയരാജന്റേയും തോമസ് ചാണ്ടിയുടേയും രാജി ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസും കെ പി വിശ്വനാഥന്റെ രാജി ധാര്‍മികതയുടെ അടയാളമായി ഉയര്‍ത്തിക്കാട്ടി. ഒരുകാലത്ത് പഴികേട്ട രാഷ്ട്രീയക്കാരന്‍, മറുകാലത്ത് വിശുദ്ധനായ കഥകൂടിയാണ് കെപി വിശ്വനാഥന്റെ രാഷ്ട്രീയ ജീവിതം.

2004ല്‍ പള്ളിവാസല്‍ ചെക്ക്‌പോസ്റ്റില്‍ ആറ് ചന്ദനക്കടത്തുകാരെ അറസ്റ്റ് ചെയ്ത കേസിലാണ്, മന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന കോടതി പരാമര്‍ശമുണ്ടായത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചില പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനായി മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇടപെടലുകളുണ്ടായി എന്നും ചന്ദന ഫാക്ടറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദമുണ്ടായി എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംത്തെത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രാജി ആവശ്യപ്പെടുകയായിരുന്നു.

ഒരിക്കല്‍ 'ചന്ദനക്കള്ളനായി' രാജി, കാലം വിശുദ്ധനാക്കി; ഉമ്മന്‍ചാണ്ടിക്ക് 'മനസാക്ഷിക്കുത്തുണ്ടാക്കിയ' കെ പി വിശ്വനാഥന്‍
മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍ അന്തരിച്ചു

കോടതി പരാമര്‍ശത്തിന്റെ പേരില്‍ വിശ്വനാഥന്‍ രാജിതന്നപ്പോള്‍ സ്വീകരിച്ചതില്‍ തനിക്ക് മനസാക്ഷിക്കുത്തുണ്ടെന്ന് പിന്നീട് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി വിശ്വനാഥനെ കുറ്റവിമുക്തനാക്കി. എന്നാല്‍, ആ സമയത്ത് രാജി സ്വീകരിക്കാനല്ലാതെ തനിക്ക് മറ്റൊന്നും പറ്റില്ലായിരുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. രാജിവച്ചതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും അന്നത്തെ മന്ത്രിസഭയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് തോന്നിയത് കൊണ്ടാണ് രാജിവച്ചതെന്നും കെപി വിശ്വനാഥന്‍ പറഞ്ഞിരുന്നു. ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് എതിരായ കോടതി പരാമര്‍ശമുണ്ടായപ്പോള്‍, കെ പി വിശ്വനാഥന്റെ രാജി ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അന്ന് കെ എം മാണിക്കെതിരായ രാജി ആവശ്യം ശക്തമാക്കിയത്.

ഒരിക്കല്‍ 'ചന്ദനക്കള്ളനായി' രാജി, കാലം വിശുദ്ധനാക്കി; ഉമ്മന്‍ചാണ്ടിക്ക് 'മനസാക്ഷിക്കുത്തുണ്ടാക്കിയ' കെ പി വിശ്വനാഥന്‍
'പറയാനുള്ളത് ആദ്യ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം'; രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ജി സുധാകരന്‍

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കെ പി വിശ്വനാഥന്റെ അന്ത്യം. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദം നേടി. അഭിഭാഷകന്‍ കൂടിയാണ് കെ.പി. വിശ്വനാഥന്‍.യൂത്ത് കോണ്‍ഗ്രസ് വഴിയാണ് രാഷ്ട്രീയ പ്രവേശനം. 1967 മുതല്‍ 1970 സംഘടനയുടെ തൃശൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തില്‍ നിന്നും 1987, 1991, 1996 വര്‍ഷങ്ങളിലും 2001ലും കൊടകര നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഒരിക്കല്‍ 'ചന്ദനക്കള്ളനായി' രാജി, കാലം വിശുദ്ധനാക്കി; ഉമ്മന്‍ചാണ്ടിക്ക് 'മനസാക്ഷിക്കുത്തുണ്ടാക്കിയ' കെ പി വിശ്വനാഥന്‍
ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല; കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി

2006, 2011 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കൊടകരയില്‍ നിന്ന് മത്സരിച്ചെങ്കിലും സി പി എമ്മിലെ സി രവീന്ദ്രനാഥിനോട് പരാജയപ്പെടുകയായിരുന്നു. വനം മന്ത്രിയായിരിക്കെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വനസംരക്ഷണത്തിലും കൈവരിച്ച പ്രകടനത്തിന് ആന്റി നര്‍ക്കോട്ടിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in