സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന

വർഷം തോറും ഗർഭഛിദ്രത്തിന് അനുമതി തേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

സംസ്ഥാനത്ത് ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നു. ഹൈക്കോ ടതിയിൽ ഗർഭഛിദ്രത്തിന് അനുമതി തേടുന്ന കൗമാരക്കാരുടെ കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്.

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന
സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോരയാത്രകള്‍ക്ക് നിയന്ത്രണം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും ദുരിതപ്പെയ്ത്ത്

2019 നും 2023 ഒക്ടോബറിനും ഇടയിൽ കേരളത്തിൽ 41 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എംടിപി) നിയമങ്ങൾ പ്രകാരം ഗർഭഛിദ്രം നടത്തിയിരിക്കുന്നത്. ഈ എണ്ണത്തിൽ വർഷം തോറും ഉയർച്ച കാണുന്നുണ്ടെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് വിവരാകാശ നിയമപ്രകാരം നേടിയ കണക്കുകൾ പ്രകാരം വ്യക്തമാക്കുന്നു. ഈ 41 അതിജീവിതകളിൽ 23 പേർ ഗർഭാവസ്ഥയുടെ അവസാന കാലഘട്ടത്തിലായിരുന്നു. ഗർഭഛിദ്രത്തിനുള്ള അനുമതി ലഭിച്ചെങ്കിലും ഈ 23 കുട്ടികളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. സർക്കാരിന്റെ കെയർ ഹോമുകളിലാണ് നിലവിൽ കുഞ്ഞുങ്ങളെ പാർപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന
ഇനി മൊബൈല്‍ ഫോണ്‍ ആപ്പ് വഴി കേസ് ഫയല്‍ ചെയ്യാം; ഹൈടെക്കായി ഹൈക്കോടതി

ചില അമ്മമാർ കുഞ്ഞുങ്ങളെ ഒപ്പം കൊണ്ടുപോകണമെന്ന് നിർബന്ധം പിടിക്കുന്നതിനാൽ അത്തരം കൗമാരക്കാരെയും അവരുടെ കുഞ്ഞുങ്ങളെയും പുനരധിവസിപ്പിക്കുന്നത് വരെ വനിതാ ശിശു സെല്ലിന്റെ കീഴിലുള്ള വീടുകളിലാണ് താമസിപ്പിക്കുന്നതെന്നും വിവരാവകാശ രേഖകളിൽ വ്യക്തമാക്കുന്നു. എന്നാൽ അവരുടെ ക്ഷേമ നടപടികൾക്കായി സർക്കാർ എത്ര പണം ചെലവഴിച്ചെന്നത് രേഖകളിൽ നിന്ന് വ്യക്തമല്ല. കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ പണം ചെലവഴിച്ചുവെന്നാണ് രേഖകൾ കാണിക്കുന്നത്.

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന
'സർ, പൗരപ്രമുഖനാകാനുള്ള യോഗ്യത എന്താണ്?;' സർക്കാരിനോട് വാർഡ് മെമ്പറുടെ ചോദ്യം

"നിർഭയ സെല്ലിന്റെ കീഴിലല്ലാത്ത കുട്ടികളുടെ സംരക്ഷണത്തിന് ശിശുക്ഷേമ സമിതി (CWC) ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു," സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ശിശു ക്ഷേമ സമിതിയുടെ വിവരങ്ങൾ പ്രകാരം ഈ കുട്ടികളെ ദത്ത് നൽകും. 2015-ലെ ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ ചിൽഡ്രൻ) നിയമത്തിലെ സെക്ഷൻ 56 അനുസരിച്ച് അനാഥരായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികൾക്ക് ഒരു കുടുംബത്തിലെ സ്‌നേഹവും സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കാന്‍ ദത്തെടുക്കൽ മാർഗം അവലംബിക്കേണ്ടതാണ്.

ബലാത്സംഗങ്ങളെ അതിജീവിച്ചവരുടെയും പോക്‌സോ കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെയും അഭ്യർഥന പ്രകാരം നടത്തുന്ന എംടിപികളുടെ എണ്ണം കൂടുന്നു എന്ന വസ്തുത ആശങ്കാജനകമാണെന്ന് കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) വിക്ടിം റൈറ്റ്‌സ് സെന്റർ (വിആർസി) പ്രോജക്ട് കോർഡിനേറ്റർ അഡ്വക്കേറ്റ് പാർവതി മേനോൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നിയമ അവബോധം പ്രചരിപ്പിക്കുകയും വിദ്യാർഥികൾക്കിടയിൽ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം നൽകുകയും മാത്രമാണ് ഇത് കുറയ്ക്കാനുള്ള ഏക മാർഗമെന്നും അവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്‌ ലൈംഗികാതിക്രമത്തിന് ഇരയായി ഗർഭിണികളാകുന്ന കൗമാരക്കാരുടെ എണ്ണത്തിൽ വർധന
'ലഭിക്കാത്ത ധനസഹായത്തിന്റെ കണക്കുകള്‍ നല്‍കണം'; 38 താരങ്ങള്‍ക്ക് കായികവകുപ്പിന്റെ കത്ത്

1971-ലെ എംടിപി നിയമപ്രകാരം ഗർഭഛിദ്രം നടത്താനുള്ള നിയമ പരിധി 24 ആഴ്‌ചയാണ്. എന്നാൽ ഈ സമയ പരിധി കഴിഞ്ഞ സംഭവങ്ങളിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും മറ്റ് സാഹചര്യങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകുന്നത്. അനുമതി നൽകുമ്പോൾ കുഞ്ഞിന്റെ ഉത്തരവാദിത്വം 'അമ്മ ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ സംസ്ഥാനവും അതിന്റെ വിവിധ ഏജൻസികളും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കുട്ടിക്ക് വൈദ്യ സഹായവും മറ്റ് സൗകര്യങ്ങളും നൽകുകയും വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in