പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിവാദം മുറുകുന്നു; സുരക്ഷാ സ്‌കീം ചോർന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വി മുരളീധരൻ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിവാദം മുറുകുന്നു; സുരക്ഷാ സ്‌കീം ചോർന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വി മുരളീധരൻ

ഭീഷണിക്കത്തിൽ പേരുള്ളയാൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ്

കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷ സംബന്ധിച്ച് വിവാദം മുറുകുന്നു. സന്ദര്‍ശനത്തിനിടെ സ്‌ഫോടനമുണ്ടാകുമെന്ന ഭീഷണിക്കത്താണ് ആദ്യം പുറത്തുവന്നത്. കത്തുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ വി വി ഐ പി സുരക്ഷാ സ്‌കീം ചോര്‍ന്നു. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മരളീധരൻ പറഞ്ഞു.

സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങള്‍ അടക്കമുള്ളവയാണ് ചോര്‍ന്നത്. 49 പേജുള്ള റിപ്പോര്‍ട്ടില്‍ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ എഡിജിപി ഇന്റലിജന്‍സ് ടി കെ വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചെങ്കിലും രാഷ്ട്രീയ വിവാദം മുറുകുകയാണ്. ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയം സസൂക്ഷ്മം നിരീക്ഷിക്കുന്നുവെന്നാണ് വിവരം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വിവാദം മുറുകുന്നു; സുരക്ഷാ സ്‌കീം ചോർന്നത് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വി മുരളീധരൻ
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി; കേരള സന്ദർശനത്തിൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണിക്കത്ത്

ചോര്‍ച്ചയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്‍ പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആഭ്യന്തരവകുപ്പിന്‍റെ കുത്തഴിഞ്ഞ അവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഉദ്യോഗസ്ഥ വീഴ്ച മാത്രമായി ചിത്രീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പോലീസിനെ കടന്നാക്രമിച്ചാണ് രംഗത്തെത്തിയത്. പോലീസ് തന്നെയാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്ത് തന്നെയായാലും പ്രധാന മന്ത്രിയുടെ ഒരു പരിപാടിയും മുടങ്ങില്ലെന്നും റോഡ് ഷോ ഉപേക്ഷിക്കില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

കത്തിൽ പേരുള്ള കൊച്ചി സ്വദേശിക്ക് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ്

എറണാകുളം സ്വദേശി ജോണ്‍സന്റെ പേരിലുള്ള കത്ത് രണ്ടുദിവസം മുന്‍പാണ് ബി ജെ പി സംസ്ഥാന സമിതി ഓഫീസിലെത്തിയത്. എന്നാൽ താൻ ഇങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇയാൾക്ക് ഇതുമായി ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. കുടുക്കാൻ ആരോ മനഃപൂർവം ചെയ്തതെന്നാണ് വിവരം. വിഷയത്തിൽ അന്വേഷണം ഊർജിതമായി നടക്കുകയാണ്.

അതേ സമയം വി ഐ പി സുരക്ഷാ സ്‌കീം ചേര്‍ന്നതുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജന്‍സ് ടി കെ വിനോദ് കുമാര്‍ ആന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് പുതിയ സുരക്ഷാ സ്‌കീം തയ്യാറാക്കുന്നതായാണ് വിവരം.

logo
The Fourth
www.thefourthnews.in