കാട്ടാക്കടയില്‍ കുട്ടിയെ കാറിടിച്ചു കൊന്നയാള്‍ പിടിയില്‍; പ്രിയരഞ്ജനെ
കസ്റ്റഡിയിലെടുത്തത് അതിര്‍ത്തിയില്‍ നിന്ന്

കാട്ടാക്കടയില്‍ കുട്ടിയെ കാറിടിച്ചു കൊന്നയാള്‍ പിടിയില്‍; പ്രിയരഞ്ജനെ കസ്റ്റഡിയിലെടുത്തത് അതിര്‍ത്തിയില്‍ നിന്ന്

കുട്ടിയുടേത് ആസൂത്രിതമായ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്

തിരുവനന്തപുരം കാട്ടക്കടയില്‍ പത്താം ക്ലാസുകാരനെ കാറിടിച്ചു കൊന്ന സംഭവത്തിലെ പ്രതി അറസ്റ്റില്‍. കുട്ടിയുടെ അകന്ന ബന്ധുവായ പൂവ്വച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടേത് ആസൂത്രിതമായ കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. .

കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആദിശേഖറി(15)നെ ഓഗസ്റ്റ് 30-നാണ് അകന്നബന്ധു കൂടിയായ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം അപകടമരണമാണെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കിയത്.

കാട്ടാക്കടയില്‍ കുട്ടിയെ കാറിടിച്ചു കൊന്നയാള്‍ പിടിയില്‍; പ്രിയരഞ്ജനെ
കസ്റ്റഡിയിലെടുത്തത് അതിര്‍ത്തിയില്‍ നിന്ന്
കാട്ടാക്കടയിൽ വിദ്യാർഥി കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളെത്തുടര്‍ന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതെന്ന് പോലീസും അറിയിച്ചിരുന്നു. ഇതോടെ, പ്രതിക്കായി വ്യാപക തെരച്ചില്‍ പോലീസ് ആരംഭിച്ചിരുന്നു.

ക്ഷേത്രത്തിന് അടുത്ത് കളിച്ചുകൊണ്ട് നിന്നിരുന്ന ആദിശേഖര്‍ വീട്ടിലേക്ക് പോകാന്‍ സൈക്കിളില്‍ കയറവേ റോഡിന് വശത്ത് നിര്‍ത്തിയിരുന്ന കാര്‍ മുന്നോട്ട് എടുത്ത് കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ ആദിശേഖര്‍ മരിക്കുകയും ചെയ്തു. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കള്‍ പോലീസ് നല്‍കിയിരിക്കുന്ന മൊഴി. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ തിരുവനന്തപുരം പേയാടിനു സമീപം ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in