'എന്തിനാണ് ഇങ്ങനെയൊരു വെള്ളാന, എത്തിക്‌സ് ഇല്ലാത്ത ന്യായാധിപന്‍മാര്‍'; ലോകായുക്ത വിധിക്കെതിരെ ആര്‍ എസ് ശശികുമാര്‍

'എന്തിനാണ് ഇങ്ങനെയൊരു വെള്ളാന, എത്തിക്‌സ് ഇല്ലാത്ത ന്യായാധിപന്‍മാര്‍'; ലോകായുക്ത വിധിക്കെതിരെ ആര്‍ എസ് ശശികുമാര്‍

ലോകായുക്ത വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നും ശശികുമാർ പറഞ്ഞു.

ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിലെ ലോകായുക്ത വിധി അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഹര്‍ജിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാര്‍. വന്നത് പ്രതീക്ഷിച്ച വിധിയാണെന്നും യാതൊരു എത്തിക്‌സും ഇല്ലാത്തവരാണ് ന്യായാധിപന്മാരായിട്ടുള്ളത്. വിധിയ്ക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയ്ക്കും അനുകൂലമായ വിധി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് കണ്ടെത്തലുകളില്‍ ഊന്നിയായിരുന്നു ഹര്‍ജിയില്‍ ലോകായുക്ത വിധി പറഞ്ഞത്. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ഹര്‍ജിയില്‍ ഉന്നയിച്ച അഴിമതി, സ്വജനപക്ഷപാതം എന്നീ ആരോപണങ്ങള്‍ക്ക് തെളിവില്ല. മന്ത്രിസഭാ തീരുമാനത്തെ മറികടക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല എന്നിവയായിരുന്നു വിധിയിലെ സുപ്രധാന പരാമര്‍ശങ്ങള്‍.

എന്നാല്‍, മുന്‍ മന്ത്രി കെ ടി ജലീലിന് രാജിവയ്ക്കേണ്ടി വന്ന സാഹചര്യത്തേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് ദുരിതാശ്വാസ നിധി വിനിയോഗത്തിലുണ്ടുണ്ടായത് എന്നും ശശികുമാര്‍ ആരോപിച്ചു. സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടാവാത്തതിനാല്‍ ആയിരിക്കാം ജലീലിനെതിരെ ലോകായുക്ത നടപടിയെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എന്തിനാണ് ഇങ്ങനെയൊരു വെള്ളാന, എത്തിക്‌സ് ഇല്ലാത്ത ന്യായാധിപന്‍മാര്‍'; ലോകായുക്ത വിധിക്കെതിരെ ആര്‍ എസ് ശശികുമാര്‍
'അഴിമതിക്ക് തെളിവില്ല, പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്'; ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത തള്ളി

''സര്‍ക്കാരിന് വിരുദ്ധമായ വിധിയാണ് ഉണ്ടാകേണ്ടിയിരുന്നത്. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത വിധിയാണിത്. ലോകായുക്ത നിയമ ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ സര്‍ക്കാര്‍ ലോകയുക്തയെ സ്വാധീനിച്ചു''-അദ്ദേഹം പറഞ്ഞു.

വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും ആവശ്യമെങ്കില്‍ സുപ്രീംകോടതി വരെ പോകുമെന്നും ശശികുമാർ വ്യക്തമാക്കി. 'എന്തിനാണ് ഇങ്ങനെ ഒരു വെള്ളാന. ഇങ്ങനെ ഒരു സ്ഥാപനം വേണോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കേസ് നീട്ടി കൊണ്ടുപോയത് മുഖ്യമന്ത്രിക്ക് അനുകൂലമായ ഒരു വിധി വരാന്‍ വേണ്ടിയാണ്. മന്ത്രിസഭയ്ക്ക് നിയമം വിട്ട് തീരുമാനമെടുക്കാനുള്ള അവകാശം ഇല്ല''- അദ്ദേഹം പറഞ്ഞു.

എന്നാല്‍ മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ തുക അനുവദിക്കുമ്പോള്‍ മാത്രം മന്ത്രിസഭയുടെ അനുമതിയെന്നാണ് ലോകായുക്തയുടെ നിലപാട്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചും ഏകകണ്ഠമായാണ് കേസില്‍ വിധി പറഞ്ഞത്. മന്ത്രി സഭായോഗ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും വിലയിരുത്തിയാണ് ലോകായുക്തയുടെ വിധി. എന്നാല്‍ പണം അനുവദിച്ച നടപടി ക്രമങ്ങളില്‍ പിഴവുണ്ടായെന്നും ലോകായുക്ത വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.

'എന്തിനാണ് ഇങ്ങനെയൊരു വെള്ളാന, എത്തിക്‌സ് ഇല്ലാത്ത ന്യായാധിപന്‍മാര്‍'; ലോകായുക്ത വിധിക്കെതിരെ ആര്‍ എസ് ശശികുമാര്‍
'അരി തമിഴ്‌നാട്ടില്‍നിന്ന് വരും, ഇവിടെ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല'; കര്‍ഷകരെ അധിക്ഷേപിച്ച് സജി ചെറിയാന്‍

അതിനിടെ കേസില്‍ ഉപ ലോകായുക്തമാര്‍ വിധി പറയരുത് എന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ലോകായുക്ത തള്ളിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്നാണ് കേസിലെ പ്രധാന ആക്ഷേപം. എന്‍സിപി നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് നല്‍കിയ ധനസഹായമാണ് പരാതിക്ക് അടിസ്ഥാനം. ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചത്.

കൂടാതെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് നല്‍കിയ സഹായവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയ സംഭവവും പരാതിക്കാരന്‍ ലോകായുക്തയ്ക്ക് മുന്‍പാകെ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in