'പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടില്ല'; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

'പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടില്ല'; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

കെ സുധാകരനും വി ഡി സതീശനും സംസ്ഥാനത്ത രാഷ്ട്രീയ സാഹചര്യം വിശദമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ നേതാക്കള്‍ക്ക് പിന്തുണയുമായി എത്തിയത്.

സംസ്ഥാനത്തെ ഇടത് സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ കെപിസി സി നേതൃത്വത്തിന് പൂര്‍ണ പിന്തുണയുമായി ഹൈക്കമാന്‍ഡ്. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ട്വിറ്ററില്‍ ഇരു നേതാക്കളുമായി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കെ സുധാകരനും വി ഡി സതീശനും നേതൃത്വത്തെ അറിയിച്ചു.

സുധാകരനും സതീശനുമെതിരെ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായ നിയമ നടപടികളാണ് എന്നാണ് നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുവർക്കും പൂർണ്ണ പിന്തുണ നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. ഇതിന്‍റെ ഭാഗമായാണ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവർ നേതാക്കള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കേരളത്തില്‍ നേത്യമാറ്റം ഉണ്ടാക്കില്ലെന്ന് താരീഖ് അന്‍വർ വ്യക്തമാക്കിയതും ഹൈക്കമാന്‍ഡ് തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്.

അതേ സമയം രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ രാഷ്ട്രീയമറിയാമെന്നും കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും മാധ്യമങ്ങളോട് പ്രതികരിച്ചത്.

'പ്രതികാര രാഷ്ട്രീയത്തെ ഭയപ്പെടില്ല'; കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ
സർക്കാർ വേട്ടയാടൽ, സംഘടനാ പ്രശ്നങ്ങള്‍; ഹൈക്കമാന്‍ഡ് പിന്തുണ ഉറപ്പിക്കാന്‍ വി ഡി സതീശനും കെ സുധാകരനും

അതിനിടെ, കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ അറസ്റ്റിന് രാഷ്ടീയ ബന്ധമുള്ളതല്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ് , കേസ് നിലവിലുണ്ട്. ബിജെപിയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയുംപോലെ ഒരു വ്യക്തിക്കെതിരെ നീങ്ങാന്‍ ഞങ്ങള്‍ പോലീസിനോട് നിര്‍ദേശിക്കാറില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in