ശക്തമായ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കിയിൽ അടുത്ത മൂന്ന് ദിവസത്തേക്കും പത്തനംതിട്ടയിൽ ശനി, ഞായർ ദിവസങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ ഇടിയോടുകൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ശക്തമായ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തേജസും ബോക്‌സോഫീസ് ബോംബ്, നഷ്ടം കോടികള്‍; 8 വര്‍ഷത്തിനിടെ 11 പരാജയ ചിത്രങ്ങളുമായി കങ്കണ

ഇടുക്കിയിൽ അടുത്ത മൂന്ന് ദിവസത്തേക്കും പത്തനംതിട്ടയിൽ ശനി, ഞായർ ദിവസങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച എറണാകുളം ജില്ലയിലും ഓറഞ്ച് അലേർട്ടാണ്. കനത്ത തിരമാലകൾക്ക സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ശക്തമായ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
അലോപ്പതി-ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് തുല്യവേതനം വേണ്ട; റിവ്യൂ ഹര്‍ജിയും തള്ളി

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്നാട് തീരത്ത് 1.2 മുതൽ 2.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

logo
The Fourth
www.thefourthnews.in