ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരല​ക്ഷം കടക്കുമെന്ന് ചെന്നിത്തല; അവകാശവാദങ്ങൾക്കില്ലെന്ന് എം വി ​ഗോവിന്ദൻ

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരല​ക്ഷം കടക്കുമെന്ന് ചെന്നിത്തല; അവകാശവാദങ്ങൾക്കില്ലെന്ന് എം വി ​ഗോവിന്ദൻ

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഇരുപക്ഷത്തെയും മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരല​ക്ഷം കടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെയുള്ള ജനവികാരമാകും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും ചാണ്ടി ഉമ്മനെ കാത്തിരിക്കുന്നത് പുതുപ്പള്ളി മണ്ഡലത്തിലെ സര്‍വകാല റെക്കോഡ് ഭൂരിപക്ഷമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ പ്രതികരണം. ''അവകാശവാദങ്ങള്‍ക്കില്ല, ഈസി വാക്കോവര്‍ പ്രതീക്ഷിച്ച യുഡിഎഎ് പാളയത്തിലാണ് ഇപ്പോള്‍ ഭീതി പടര്‍ന്നിരിക്കുന്നത്. പുതുപ്പള്ളി ആരുടെയും കുത്തക മണ്ഡലമല്ല. ഇടതുപക്ഷത്തിന്റെ സാധ്യത തീര്‍ത്തും തള്ളിക്കളയാനാകില്ല''- അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് നടത്തിയ സര്‍വെ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഇരുപക്ഷത്തെയും മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരല​ക്ഷം കടക്കുമെന്ന് ചെന്നിത്തല; അവകാശവാദങ്ങൾക്കില്ലെന്ന് എം വി ​ഗോവിന്ദൻ
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 60,000 കടക്കും; ദ ഫോര്‍ത്ത് എഡ്യുപ്രസ് സര്‍വെ

ചാണ്ടി ഉമ്മന് റെക്കോഡ് ജയം പ്രവചിച്ച ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിക്കുകയും ചെയ്തു. ''മകളുടെ മാസപ്പടി വിവാദം ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാൻ തയ്യാറാകുന്നില്ല. അഴിമതിയുടെ അപ്പോസസ്തലനായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് പുതുപ്പള്ളിയില്‍ ജനം വിധിയെഴുതും. സര്‍ക്കാരിനെതിരായ ജനവികാരമാണ് പുതുപ്പള്ളിയില്‍ പ്രതിഫലിക്കാന്‍ പോകുന്നത്''- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരല​ക്ഷം കടക്കുമെന്ന് ചെന്നിത്തല; അവകാശവാദങ്ങൾക്കില്ലെന്ന് എം വി ​ഗോവിന്ദൻ
വികസനം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമോ? വെല്ലുവിളിയുമായി ജെയ്ക്ക്, തയ്യാറെന്ന് യുഡിഎഫ് നേതാക്കള്‍

അതേസമയം ഉമ്മൻ ചാണ്ടിയെ മാത്രം മുന്നിൽ നിർത്തിയാണ് യുഡിഎഫ് മത്സരിക്കുന്നതെന്നാണ് എം വി ​ഗോവിന്ദൻ പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയോടുള്ള വൈകാരികത എല്ലാവരോടും ഉണ്ടാകില്ല. പുതുപ്പള്ളിയിൽ ഏകപക്ഷീയമായ വിജയം യുഡിഎഫിന് ഉണ്ടാകില്ലെന്നും വികസന വിഷയങ്ങളടക്കം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. ''പുതുപ്പള്ളിയിൽ വലിയ അവകാശവാദങ്ങൾക്കില്ല. ഇടതുപക്ഷത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ല. യുഡിഎഫ് കരുതുന്ന പോലെ ഈസി വാക്കോവർ ആയിരിക്കില്ല ഇക്കുറി പുതുപ്പള്ളിയിലേത്''- അദ്ദേഹം കൂട്ടിച്ചേർത്തു.

ദ ഫോര്‍ത്തിന് വേണ്ടി എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ സര്‍വെയിൽ ചാണ്ടി ഉമ്മന്‍ മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് തെളിഞ്ഞത്. പുതുപ്പള്ളിയില്‍ 1,75,605 വോട്ടര്‍മാരാണ് ഉള്ളത്. സര്‍വെ അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് നേടും. അതായത് 80 ശതമാനം പോളിങ് നടന്നാല്‍ 1,025,48 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന് സര്‍വെ പ്രവചിക്കുന്നു. 60,000ത്തിലെറെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ജെയ്ക്ക് സി തോമസിന് 40,327 വോട്ടുകള്‍ ലഭിക്കും. അതായാത് 22.92 ശതമാനം വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും 4991 വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഈ മാസം അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്.

logo
The Fourth
www.thefourthnews.in