കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍
കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍

റാങ്ക് പട്ടിക പുനഃപരിശോധിക്കും; ഹൈക്കോടതി വിധി അനുസരിക്കുമെന്നും കണ്ണൂർ വിസി

യുജിസി നിലപാട് പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നു

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയില്‍ വിശദീകരണവുമായി കണ്ണൂർ സർവകലാശാല വി സി ഗോപിനാഥ് രവീന്ദ്രന്‍. കോടതി വിധിയനുസരിച്ച് മുന്നോട്ട് പോകാനാണ് നിലവിലെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമോപദേശം തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നതാണ്. അന്ന് യുജിസി നിലപാട് പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നുവെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍
പ്രിയാ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമല്ലെന്ന് ഹൈക്കോടതി

പ്രിയാ വര്‍ഗീസ് ഉള്‍പ്പെട്ട റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്നും വി സി വ്യക്തമാക്കി. പട്ടികയില്‍ നിലവിലുള്ള മൂന്ന് പേരുടെയും യോഗ്യത വീണ്ടും പരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കും. പുതിയ പട്ടിക സിൻഡിക്കേറ്റിന് മുന്നില്‍ വെക്കും. ഹൈക്കോടതി വിധിയില്‍ അപ്പീല്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍
പ്രിയാ വർഗീസിനെതിരായ വിധി; കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല, വിധി നടപ്പാക്കുന്നതിൽ നിയമോപദേശം തേടി

പ്രിയാ വര്‍ഗീസിന്റെ യോഗ്യതകള്‍ അക്കാദമികമായി കണക്കാക്കാനാവില്ലെന്നും പിഎച്ച്ഡി കാലയളവിനെ അധ്യാപന പരിചയമായി കണക്കാകാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മതിയായ കാലം പ്രവര്‍ത്തിച്ചില്ലെന്നും കോടതി വിലയിരുത്തി. നിയമന നടപടികൾക്കായുള്ള സ്ക്രീനിങ്, സെലക്ഷൻ കമ്മിറ്റികൾക്ക് എതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാവണം നിയമനം എന്ന വിലയിരുത്തലില്‍ ഊന്നിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്ന് വ്യക്തമാക്കിയത്. പ്രിയാ വര്‍ഗീസിന് മതിയായ അധ്യാപന പരിചയം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in