നല്ല വിധിയെന്ന് കെ കെ രമ; കേസ് പി മോഹനനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി

നല്ല വിധിയെന്ന് കെ കെ രമ; കേസ് പി മോഹനനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന സംബന്ധിച്ച് കേസുമായി മുന്നോട്ട് പോകുമെന്നും രമ

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പങ്കാളിയും വടകര എംഎല്‍എയുമായ കെ കെ രമ. ഏറ്റവും നല്ല വിധിയാണിതെന്നും സിപിഎമ്മാണ് കേസിലെ പ്രതിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്നും രമ പ്രതികരിച്ചു. അഭിപ്രായം പറഞ്ഞതിന് ടി പിയെ സിപിഎം വെട്ടിക്കൊന്നതെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുകയാണെന്നും രമ മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്നും വിധി പ്രസ്താവത്തിന് ശേഷം കെ കെ രമ പറഞ്ഞു.

''വിചാരണകോടതി ശിക്ഷിച്ച എല്ലാ പ്രതികളും കുറ്റക്കാരാണെന്നും അവരുടെ ശിക്ഷയും ശരിവച്ചു. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ കെ കൃഷ്ണനെയും, ജ്യോതി ബാബുവിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാര്‍ട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അത് ശരിയാണെന്നാണ് ഹൈക്കോടതി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് ഹൈക്കോടതിയില്‍ നടന്നത്. പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയെ സംബന്ധിച്ച് ഇനിയും കേസുമായി മുന്നോട്ട് പോകും.

നല്ല വിധിയെന്ന് കെ കെ രമ; കേസ് പി മോഹനനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി
ടി പി ചന്ദ്രശേഖരൻ വധക്കേസ്: ശിക്ഷ ശരിവച്ച് ഹൈക്കോടതി, രണ്ട് പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി

സിപിഎം തന്നെയാണ് പ്രതിയെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ കൂടി തെളിഞ്ഞു. സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്ത് വന്നുകൊണ്ടേയിരിക്കുകയാണ്. സിപിഎമ്മിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ സ്വാധീനം കേസില്‍ ഉണ്ടായിരുന്നു. അഞ്ച് മാസവും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരന്‍ മാഷ് എല്ലാ ദിവസവും കോടതിയില്‍ വന്നിരുന്നു. പാര്‍ട്ടിയാണ് ഈ കേസ് നടത്തിയത്, കൊലയാളികള്‍ക്ക് വേണ്ടിയുള്ള കേസ് ഇപ്പോഴും നടത്തുന്നത് പാര്‍ട്ടിയാണ്'', കെ കെ രമ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിക്കണമെന്നും അതിന് കൂടിയുള്ള താക്കീതാണ് ഈ വിധിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയെ ആര്‍ എം പി സ്വാഗതം ചെയ്യുന്നുവെന്നും അപ്പീല്‍ ഒരു പരിധി വരെ ശരിവച്ചുവെന്നും ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവും പ്രതികരിച്ചു. പി മോഹനനിലേക്ക് കേസ് അടുത്തുകൊണ്ടിരിക്കുകയാണെന്നും ആര്‍ എം പി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇനിയെങ്കിലും സിപിഎം ഏറ്റെടുക്കണമെന്നും മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷ ഉറപ്പ് വരുത്താനുള്ള പോരാട്ടവുമായി മുന്നോട്ടു പോവുമെന്നും വേണു പറഞ്ഞു.

നല്ല വിധിയെന്ന് കെ കെ രമ; കേസ് പി മോഹനനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആര്‍എംപി
അക്കാദമിയിൽ ഇരുന്ന് പാടിയതോ ഞങ്ങൾ ചെയ്ത കുറ്റം? 'ഇറ്റ്‌ഫോക്കിൽ നേരിട്ടത് അധിക്ഷേപവും വിവേചനവുമെന്ന് നാടക പ്രവർത്തകര്‍

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കുമാരന്‍കുട്ടി, അഡ്വ. രാജീവ്, അഡ്വ. സഫല്‍ എന്നിവരാണ് കെ കെ രമയ്ക്ക് വേണ്ടി ഹാജരായത്. അഞ്ചു മാസങ്ങള്‍ നീണ്ടുനിന്ന വാദങ്ങള്‍ക്കൊടുവില്‍ ഒന്നു മുതല്‍ 8 വരെയുള്ള പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരി വച്ചിരിക്കുന്നത്. കെ കെ കൃഷ്ണന്‍ ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട നടപടിയും കോടതി റദ്ദാക്കി.

ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും, പി മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമ യും നല്‍കിയ അപ്പീലുകളില്‍ ആണ് ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

2012 മേയ് 4നാണ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ഒഞ്ചിയത്ത് ആര്‍എംപി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സിപിഎമ്മുകാരായ പ്രതികള്‍ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, നിര്യതനായ പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് ലംബു പ്രദീപന്‍ ( 3 വര്‍ഷം തടവ് )ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരാണ് ടി പി കേസിലെ പ്രതികള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in