ശബരിമല പൊന്നമ്പലമേട്ടിൽ   നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

ശബരിമല പൊന്നമ്പലമേട്ടിൽ നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പ്രവേശിക്കരുതെന്ന് ഉത്തരവ്

ശബരിമല പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവ്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പ്രദേശത്ത് പ്രവേശിക്കരുതെന്നും, പൂജ നടത്തിയതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിർദേശം നൽകി. ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് കോടതിയെ അറിയിച്ചു.

അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി. ശബരിമല സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.

ശബരിമല പൊന്നമ്പലമേട്ടിൽ   നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി
പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ : ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള പെരിയാർ ടൈഗർ റിസർവിൽ ഉൾപ്പെടുന്ന പൊന്നമ്പലമേട്ടിലെ കൽത്തറയിൽ അതിക്രമിച്ചു കയറി പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അടുത്തിടെ പ്രചരിച്ചിരുന്നു. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയത് ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണെന്നും ഹൈക്കോടതി ഇടപെടണമെന്നുമാണ് ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയത്.

ശബരിമല പൊന്നമ്പലമേട്ടിൽ   നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി
പൊന്നമ്പലമേട്ടിലെ അനധികൃത പൂജ: രണ്ടുപേര്‍ അറസ്റ്റില്‍

പൊന്നമ്പലമേട്ടിലേക്കുള്ള അനധികൃത പ്രവേശനം തടയാൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷ ഒരുക്കണം, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണം, മകര സംക്രാന്തിയോടനുബന്ധിച്ച് ചുമതലപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥർക്കു സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥര്‍ മാത്രം ഇവിടേക്ക് പ്രവേശനം അനുവദിച്ചാൽ മതി എന്നീ ആവശ്യങ്ങളും സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നു. പാലക്കാട് സ്വദേശി നാരായണ സ്വാമി ഉൾപ്പെടെ എട്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പെരിയാർ വെസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ടു നൽകിയിരുന്നു

logo
The Fourth
www.thefourthnews.in