റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളും 10 ദിവസത്തിനകം  ഹാജരാകണം; സർക്കാർ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളും 10 ദിവസത്തിനകം ഹാജരാകണം; സർക്കാർ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ വെറുതെവിട്ട മാർച്ച് 30ലെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി

കാസർകോട് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതിയാക്കപ്പെട്ട മൂന്നു പേരും പത്ത് ദിവസത്തിനകം കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാകണം. 50,000 രൂപയും രണ്ട് ആൾ ജാമ്യവും ബോണ്ടായി നൽകണമെന്നും അല്ലാത്ത പക്ഷം വിചാരണ കോടതിക്ക് ജാമ്യമില്ലാ വാറന്ർറ് പുറപ്പെടുവിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു.

പ്രതികളാക്കപ്പെട്ടവർ അപ്പീൽ പരിഗണിക്കുന്ന വേളയിൽ കോടതിയുടെ പരിധി വിട്ട് പോകുന്നില്ലെന്ന് സെഷൻസ് ജഡ്ജി ഉറപ്പാക്കണെന്നും ഹൈക്കോടതി നിർദേശിച്ചു. എതിർകക്ഷികൾക്ക് നോട്ടീസയക്കാനും ഉത്തരവായി. ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ വെറുതെവിട്ട മാർച്ച് 30ലെ ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍. മതസ്പർദ്ധയുടെ ഭാഗമായി 2017 മാർച്ച് 20ന് മഥൂർ മുഹ്യദ്ദീൻ പള്ളിയിൽ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളും 10 ദിവസത്തിനകം  ഹാജരാകണം; സർക്കാർ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
റിയാസ് മൗലവി വധക്കേസ്: മൂന്ന് ആർ എസ് എസ് പ്രവർത്തകരെയും വെറുതെവിട്ടു

പ്രതികൾ കുറ്റകൃത്യം നിർവഹിച്ചുവെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഹാജരാക്കി. 97 സാക്ഷികളെ വിസ്തരിക്കുകയും375 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രതികളുടെ ഉദ്ദേശ്യം, കൃത്യ സമയത്തും ഉടനെയും പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷികളുടെ മൊഴികൾ, കോടതിയിലും തിരിച്ചറിയൽ പരേഡിലൂടെയുമുള്ള തിരിച്ചറിയൽ വിശദാംശങ്ങൾ, പ്രതികളും റിയാസ് മൗലവിയും ധരിച്ച വസ്ത്രങ്ങൾ, ഒന്നാം പ്രതി കൊലക്ക് ഉപയേഗിച്ച കത്തി, വസ്ത്രങ്ങളുടേയും കത്തിയുടേയും ഉൾപ്പെടെ മറ്റ് തൊണ്ടി വസ്തുക്കളുടെ ഡിഎൻഎ പരിശോധന ഫലം, പ്രതിയുടേയും മൗലവിയുടേയും ഫോൺ കോൾ വിവരങ്ങൾ എന്നിവയെല്ലാം സമർപ്പിച്ചിരുന്നു.

പ്രതികളെ ശിക്ഷിക്കാൻ മതിയായതെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് നിയമ വിരുദ്ധവും തെറ്റായ വിശകലനത്തിന്‍റെ ഫലമാണെന്നും ഹരജിയിൽ പറയുന്നു. മുസ്ലീം സമുദായത്തോട് വെറുപ്പ് നിറഞ്ഞ മനസോടെ ഏതെങ്കിലും മുസ്ലീം വിഭാഗക്കാരനെ വധിക്കാൻ കരുതിക്കൂട്ടി മൂന്ന് ആർഎസ്എസ് പ്രവർത്തകർ നടത്തിയ കൊലപാതകമാണിതെന്നാണ് അപ്പീൽ ഹരജിയിലെ വാദം.

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളും 10 ദിവസത്തിനകം  ഹാജരാകണം; സർക്കാർ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
റിയാസ് മൗലവി വധം: കോടതിയെയും പോലീസിനെയും വിമർശിച്ച് സുപ്രഭാതം, 'ആര്‍എസ്എസുകാര്‍ പ്രതികളാകുന്ന കേസുകളില്‍ നിരന്തരം വീഴ്ച'

കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഏപ്രില്‍ നാലിനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടിട്ട് പ്രത്യേക ഹര്‍ജിയും സര്‍ക്കാര്‍ നല്‍കിയിരുന്നു.

വിചാരണ കോടതി വിധിയില്‍ അപാകതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പ്രധാനമായും ഉന്നയിച്ച വാദം. വിചാരണ കോടതിയുടെ നടപടി നിയമപരമല്ലെന്നും. ഡിഎന്‍ എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ വിചാരണ കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളും 10 ദിവസത്തിനകം  ഹാജരാകണം; സർക്കാർ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
'യുഎപിഎ, മാവോയിസ്റ്റ് ബന്ധമുള്ള കേസുകളിൽ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു', വിധിക്കെതിരെ അപ്പീൽ പോകും: ഷുക്കൂർ വക്കീൽ

ക്യത്യമായി തെളിവുകളുള്ള കേസാണിത്. മികച്ച ഉദ്യോഗസ്ഥര്‍ അന്വോഷണം നടത്തി കുറ്റം പത്രം സമര്‍പിച്ചു. എന്നാല്‍ തെളിവുകള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് വിചാരണ കോടതി വിധി പറഞ്ഞത്. സാക്ഷികള്‍ ചിലപ്പോള്‍ കള്ളം പറഞ്ഞേക്കാം, എന്നാല്‍ സാഹചര്യ തെളിവുകള്‍ കള്ളം പറയാറില്ലെന്നതാണ് നിയമത്തിന്റെ അടിസ്ഥാന തത്വമെന്നും അപ്പീര്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കുടക് സ്വദേശിയായ റിയാസ് മൗലവി 2017 മാര്‍ച്ച് 20നാണ് കൊല്ലപ്പെട്ടത്. മദ്രസയ്ക്കു സമീപത്തെ താമസസ്ഥലത്തുവച്ച് മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, ഗംഗെ നഗറിലെ അഖിലേഷ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

കോസ്റ്റല്‍ സി ഐയായിരുന്ന പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ലാണ് വിചാരണ ആരംഭിച്ചത്. ഏഴ് വര്‍ഷമായി പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയായിരുന്നു. 97 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 30 നായിരുന്നു കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ മൂന്നു പ്രതികളെയും വെറുതെവിട്ടായിരുന്നു കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന്റെ വിധി.

logo
The Fourth
www.thefourthnews.in