ജീവനക്കാർക്ക് ശമ്പളമില്ല, ഉച്ചഭക്ഷണം മുടങ്ങി; പ്രിന്‍സിപ്പലിനെ 'വാഴ'യാക്കി ചിത്രീകരിച്ച് എസ്എഫ്ഐയുടെ പ്രതിഷേധം

ജീവനക്കാർക്ക് ശമ്പളമില്ല, ഉച്ചഭക്ഷണം മുടങ്ങി; പ്രിന്‍സിപ്പലിനെ 'വാഴ'യാക്കി ചിത്രീകരിച്ച് എസ്എഫ്ഐയുടെ പ്രതിഷേധം

അട്ടപ്പാടി ഗവൺമെന്റ് കോളേജ് ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങിയതിനെ തുടർന്നാണ് എസ്എഫ്ഐക്കാർ പ്രതിഷേധവുമായെത്തിയത്

അട്ടപ്പാടി ഗവ. കോളേജിൽ പ്രിൻസിപ്പലിനെ 'വാഴ'യാക്കി എസ്എഫ്ഐ പ്രതിഷേധം. കോളേജ് ഹോസ്റ്റലിൽ ഉച്ചഭക്ഷണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രിൻസിപ്പൽ ലാലി വർഗീസിന്റെ കസേരയ്ക്ക് പിന്നിൽ എസ്എഫ്ഐ പ്രവർത്തകർ വാഴവച്ചു.

'വാഴയാണെങ്കിൽ കുലയ്ക്കുകയെങ്കിലും ചെയ്യും, പ്രിൻസിപ്പൽ ഒന്നും ചെയ്യുന്നില്ല’ എന്ന മുദ്രാവാക്യവുമായി പ്രിൻസിപ്പൽ എന്ന ബോർഡ് സഹിതമാണ് വാഴ വച്ചത്. എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് പ്രിൻസിപ്പൽ ലാലി വർഗീസ്.

വേതനം ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് കുടുംബശ്രീ നിയോഗിച്ച 10 ജീവനക്കാർ അറിയിച്ചിരുന്നു. 179 ദിവസത്തെ കരാർ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിന് കോളജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും അവർ ആരോപിച്ചിരുന്നു

ആറുമാസമായി പെൺകുട്ടികളുടെ ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികൾക്കും പാചകക്കാർക്കും വേതനം ലഭിച്ചിരുന്നില്ല. വേതനം ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണം തയാറാക്കില്ലെന്ന് കുടുംബശ്രീ നിയോഗിച്ച 10 ജീവനക്കാർ അറിയിച്ചിരുന്നു. 179 ദിവസത്തെ കരാർ അവസാനിക്കാറായിട്ടും വേതനം ലഭ്യമാക്കുന്നതിന് കോളജ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും അവർ ആരോപിച്ചിരുന്നു. ഭക്ഷണം മുടങ്ങിയതോടെ, ഹോസ്റ്റലിലെ പെൺകുട്ടികൾ പ്രതിഷേധിച്ചു. തുടർന്നാണ് ജീവനക്കാരുടെ പണിമുടക്ക് സമരത്തിന് പിന്തുണയുമായി പ്രിൻസിപ്പലിനെതിരെ എസ്എഫ്ഐയുടെ വാഴ സമരം നടന്നത്. 

ജീവനക്കാർക്ക് ശമ്പളമില്ല, ഉച്ചഭക്ഷണം മുടങ്ങി; പ്രിന്‍സിപ്പലിനെ 'വാഴ'യാക്കി ചിത്രീകരിച്ച് എസ്എഫ്ഐയുടെ പ്രതിഷേധം
ആനക്കൊമ്പ് കേസിൽ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി; കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളി

സമരത്തെത്തുടർന്ന് അഗളി പോലീസ് സ്ഥലത്തെത്തി പ്രിൻസിപ്പലുമായും വിദ്യാർഥികളുമായും ചർച്ച നടത്തി. കുടുംബശ്രീ പ്രവർത്തകർക്കാണ് , ഹോസ്റ്റലിൽ ഭക്ഷണ വിതരണ ചുമതലയെന്നും പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. ഭക്ഷണം മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പോലീസിനെ അറിയിച്ചു. വൈകിട്ട് ഭക്ഷണം പാകം ചെയ്ത നൽകാമെന്ന് ജീവനക്കാർ സമ്മതിച്ചെങ്കിലും, വൈകിട്ട് വീണ്ടും വിദ്യാർഥികളുടെ പ്രതിഷേധം തുടർന്നു. സാധനങ്ങൾ വാങ്ങുന്ന കടയിൽ ഉൾപ്പെടെ രണ്ട് ലക്ഷം രൂപയിലേറെ ബാധ്യത തീർപ്പാക്കത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ, കടക്കാരനു പണം കെ‍ാടുക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അവർ തീരുമാനത്തിൽ നിന്നു മാറിയെന്ന് പെ‍ാലീസ് പറയുന്നു. ബിൽ നൽകിയാൽ ട്രഷറിയിൽ നിന്നു പണം ലഭിക്കുമെങ്കിലും, ബിൽ പാസാക്കാൻ കോളജ് അധികൃതർ തയാറാകാത്തതാണ് ഇപ്പേ‍ാഴത്തെ സാഹചര്യത്തിന് കാരണമെന്നും പോലീസ് പറയുന്നു.

logo
The Fourth
www.thefourthnews.in