സിനിമ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്:  ഹൈക്കോടതി

സിനിമ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്: ഹൈക്കോടതി

സിനിമ റിവ്യൂ നടത്തുന്ന പലരും അംഗീക്യത സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവരോ ജേണലിസ്റ്റുകളോ അല്ലെന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു

സിനിമാ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്, ബോധവൽക്കരിക്കാനാകണമെന്ന് ഹൈക്കോടതി. വ്യക്തികളുടെ ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരിൽ സിനിമ മേഖലയിലുള്ളവരുടെ സൽപേര് നഷ്ടപെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് പോലീസ് ഉദ്യോഗസ്ഥർ ക്യത്യമായി മനസിലാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സിനിമ റിവ്യൂ നടത്തുന്ന പലരും അംഗീക്യത സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവരോ ജേണലിസ്റ്റുകളോ അല്ല. അവരുടെ തെറ്റായ പ്രവൃത്തികളെ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങളുമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

സിനിമ റിവ്യൂ സംബന്ധിച്ച ചില പരാതികളിൽ നടപടിയെടുത്തുവെന്നും സർക്കാർ നിരീക്ഷണം നടത്തുന്നുണ്ടെന്നും പരാതികളിൽ ഗൗരവമായ അന്വേഷണം നടക്കുന്നതായും സർക്കാർ അഭിഭാഷക കോടതിയെ അറിയിച്ചു.

സിനിമ റിവ്യൂ നടത്തുന്നത് നശിപ്പിക്കാനും ചൂഷണം ചെയ്യാനുമാകരുത്:  ഹൈക്കോടതി
കുന്ദമംഗലം ഗവ. കോളേജിൽ ബാലറ്റ് പേപ്പർ കീറിയെറിഞ്ഞ സംഭവം: കൗണ്ടിങ്, ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

തെറ്റായ റിവ്യൂ ചെയ്യുന്നത് മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ സേവനം ചെയ്യുന്നവരോ അല്ല. പ്രത്യേക താൽപര്യം വച്ചാണ് തെറ്റായ റിവ്യൂ കൊടുക്കുന്നതെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. മാർഗനിർദേശം സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി 21ന് വീണ്ടും പരിഗണിക്കും

സിനിമ റിവ്യൂ ബോംബിങ്ങിന്റെ കാര്യത്തിൽ ഇന്ത്യൻ ശിക്ഷ നിയമം, ഐടി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുക്കാനാകുമെന്ന് സംസ്ഥാന പോലിസ് മേധാവി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഐടി ആക്ടിലെ 66ഇ, 67 വകുപ്പുകളും ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കാനാകുമെന്നാണ് വിശദീകരണം. റിവ്യൂവിനെതിരെ പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച നിർദേശങ്ങൾ കൂടി അടങ്ങുന്ന പ്രോട്ടോകോളാണ് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ സമർപ്പിച്ചത്.

logo
The Fourth
www.thefourthnews.in