സിദ്ധാര്‍ത്ഥന്റെ മരണം: കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

സിദ്ധാര്‍ത്ഥന്റെ മരണം: കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ പിസി ശശീന്ദ്രന്റെതാണ് നടപടി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം സംബന്ധിച്ച വിഷയത്തില്‍ ഡീന്‍ എം കെ നാരായണനെയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ കാന്തനാഥിനെയും സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി സി ശശീന്ദ്രന്റെതാണ് നടപടി. ഇരുവരുടെയും വിശദീകരണം വി സി പി സി ശശീന്ദ്രന്‍ തള്ളിയിരുന്നു. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്നും വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും പ്രതികരിച്ച മന്ത്രി ജെ ചിഞ്ചുറാണിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയത്. സിദ്ധാര്‍ത്ഥന്റെ മരണത്തിലേക്ക് നയിച്ച മര്‍ദ്ദനമുറയുടെ പശ്ചാത്തലത്തിൽ ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിശദീകരണം നല്‍കിയത്. സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എം കെ നാരായണന്റെ വിശദീകരണം.

സിദ്ധാര്‍ത്ഥന്റെ മരണം: കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍
സിദ്ധാർഥന്റെ മരണം: പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും, ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ ഇടപെട്ടു. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് നേരിട്ട് പോയി. അതിന് ശേഷം ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചെന്നും ഡീന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അസിസ്റ്റന്‍റ് വാര്‍ഡന്റെ വിശദീകരണം. വിവരം അറിഞ്ഞ ഉടനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും വിശദീകരണത്തില്‍ ഉണ്ട്.

സിദ്ധാർത്ഥൻ ജീവനൊടുക്കിയ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടതായും പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ട് ചെന്ന് ശേഷം ഹോസ്റ്റൽ വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നതായും ഡീൻ നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അസിസ്റ്റൻറ് വാർഡൻ നൽകിയ വിശദീകരണം. വിവരം അറിഞ്ഞ ഉടൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും വിശദീകരണത്തിൽ പറയുന്നുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണം: കോളേജ് ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍
ഡോ. സിസ തോമസിനെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഹര്‍ജി വിശദവാദം കേള്‍ക്കാതെ തള്ളി സുപ്രീംകോടതി

കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ മർദനം, തടഞ്ഞുവെക്കൽ, ആത്മഹത്യപ്രേരണാ എന്നി കുറ്റങ്ങൾക്ക് പുറമെ പ്രതികൾക്ക് എതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും പോലീസ് ചുമത്തിയിരുന്നു. കൂടാതെ സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികളെയും ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സിദ്ധാർത്ഥൻ ക്രൂര മർദ്ദനത്തിനിരയായ വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാലാണ് ഇന്ന് മുതൽ ഒന്നാം വർഷ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ സസ്പെൻഡ് ചെയ്തത്. സിദ്ധാർഥനെ മർദിച്ച 19 പേരെ നേരത്തേ കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കിയിരുന്നു. സിദ്ധാർഥനെതിരായ അതിക്രമത്തിൽ ഹോസ്റ്റലിലെ 31 വിദ്യാർഥികൾ ഉൾപ്പെട്ടതായി കോളേജിലെ ആന്റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് പഠനവിലക്കും ഏർപ്പെടുത്തിയിരുന്നു.

ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ബെൽറ്റും കേബിളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിച്ചതിന്റെ മുറിവുകൾ സിദ്ധാർത്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. മൂന്ന് ദിവസം ക്രൂരമർദനം തുടർന്നു, ശേഷം മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികൾ കാര്യങ്ങൾ എത്തിച്ചുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

logo
The Fourth
www.thefourthnews.in