'നെഹ്റുവായില്ലെങ്കിലും നരസിംഹ റാവുവും ജിബി പന്തും ആകരുത്'; അയോധ്യ വിഷയത്തിൽ കോൺഗ്രസിനെതിരെ സമസ്ത കാന്തപുരം വിഭാഗം

'നെഹ്റുവായില്ലെങ്കിലും നരസിംഹ റാവുവും ജിബി പന്തും ആകരുത്'; അയോധ്യ വിഷയത്തിൽ കോൺഗ്രസിനെതിരെ സമസ്ത കാന്തപുരം വിഭാഗം

സംഘടന മുഖപത്രമായ 'സിറാജി' ന്റെ എഡിറ്റോറിയൽ പേജിൽ എസ്‌വൈഎസ് നേതാവ് മുഹമ്മദലി കിനാലൂർ എഴുതിയ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയത്

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ലഭിച്ച ക്ഷണം കോൺഗ്രസ് നിരസിക്കണമെന്ന് കാന്തപുരം എപി വിഭാഗം സമസ്ത. സംഘടന മുഖപത്രമായ 'സിറാജി' ന്റെ എഡിറ്റോറിയൽ പേജിൽ എസ്‌വൈഎസ് നേതാവ് മുഹമ്മദലി കിനാലൂർ എഴുതിയ ലേഖനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഇന്ന് പുറത്തിറങ്ങിയ സിറാജ് പത്രത്തിൽ 'അയോധ്യയിലെ കോൺഗ്രസ്സ്; ബിജെപിയുടെ ദുർമോഹങ്ങൾ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നെഹ്റുവാകാൻ രാഹുൽ ഗാന്ധിക്കും ഖാർഗേയ്ക്കും കഴിഞ്ഞില്ലെങ്കിലും നരസിംഹ റാവുവോ ജിബി പന്തോ ആവാതിരിക്കാനുള്ള രാഷ്ട്രീയ വകതിരിവ് പ്രതീക്ഷിക്കുന്നുണ്ടെന്നും രൂക്ഷ വിമർശനമുണ്ട്. മസ്ജിദ് പൊളിച്ച സ്ഥലത്താണ് ക്ഷേത്രം പണിതതെന്ന് മറ്റേത് പാർട്ടി മറന്നാലും കോൺഗ്രസ് മറക്കരുതെന്നും ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

'പേര് മുഹബ്ബത്തിന്റെ കട എന്നാണെങ്കിലും അവിടെ കച്ചവടം ചെയ്യുന്നവര്‍ വിശ്വസ്തര്‍ ആണെന്ന് ജനത്തിന് തോന്നണ്ടേ?'

'നെഹ്റുവായില്ലെങ്കിലും നരസിംഹ റാവുവും ജിബി പന്തും ആകരുത്'; അയോധ്യ വിഷയത്തിൽ കോൺഗ്രസിനെതിരെ സമസ്ത കാന്തപുരം വിഭാഗം
'യെച്ചൂരിയെ പോലെ രാമക്ഷേത്രോദ്ഘാടനത്തിനുള്ള ക്ഷണം നിരസിക്കാന്‍ കോൺഗ്രസിനാകുമോ?' രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം

അയോധ്യയില്‍ ബിജെപിയുടെ അജന്‍ഡകള്‍ക്ക് കൈയടിക്കുന്ന കോണ്‍ഗ്രസ്സിനെയാണ് നമ്മള്‍ കാണുന്നതെന്നാണ് സിറാജ് പറയുന്നത്. വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കാമെന്ന ആഗ്രഹം കൊണ്ട് മാത്രം ബിജെപിയെ തോല്‍പ്പിക്കാനാകില്ലെന്നും സമസ്തയുടെ മുഖപത്രം ഓർമിപ്പിക്കുന്നുണ്ട്

അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷേത്രനിർമാണസമിതിയുടെ ക്ഷണം സ്വീകരിക്കുന്നതിൽ ഇനിയും കോൺഗ്രസ് തീരുമാനം അറിയിച്ചിട്ടില്ല. വിഷയത്തിൽ കരുതലോടെ നീങ്ങിയാൽമതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ക്ഷണം കിട്ടിയെന്നും ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in