ചൂടിന് നേരിയ ആശ്വാസം, രാത്രി താപനില ഉയരും; 12 ജില്ലകളില്‍ യെല്ലോ അലർട്ട്
PC-50

ചൂടിന് നേരിയ ആശ്വാസം, രാത്രി താപനില ഉയരും; 12 ജില്ലകളില്‍ യെല്ലോ അലർട്ട്

ആലപ്പുഴയിലും കോഴിക്കോടും ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി ഉയർന്ന താപനില തുടർന്നേക്കും

സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച വരെ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യപിച്ചു. പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ എന്നിവിടങ്ങളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണിത്. ആലപ്പുഴയിലും കോഴിക്കോടും ചില പ്രദേശങ്ങളിൽ ഇന്ന് രാത്രി ഉയർന്ന താപനില തുടർന്നേക്കും.

ചൂടിന് നേരിയ ആശ്വാസം, രാത്രി താപനില ഉയരും; 12 ജില്ലകളില്‍ യെല്ലോ അലർട്ട്
കൊടും ചൂട്: കന്നുകാലികള്‍ക്കും വേണം വേനല്‍ക്കാല പരിചരണം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തിങ്കളാഴ്ചയും ചൊവ്വാഴ്‌ചയും വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽ പറഞ്ഞ തീയതികളിൽ മുകളിൽ പരാമർശിക്കപ്പെട്ട പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

logo
The Fourth
www.thefourthnews.in