'ക്രിസ്ത്യൻ യുവതികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നു'; ഇസ്‌ലാമോഫോബിയയ്ക്ക്  കാരണങ്ങളുണ്ടെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി

'ക്രിസ്ത്യൻ യുവതികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നു'; ഇസ്‌ലാമോഫോബിയയ്ക്ക് കാരണങ്ങളുണ്ടെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി

'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലായിരുന്നു ജോർജ് ആലഞ്ചേരിയുടെ പ്രതികരണം

പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്ന സാഹചര്യം നിലനില്‍ക്കുന്നു എന്ന ആരോപണം ആവര്‍ത്തിച്ച് സിറോ മലബാർ സഭാ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി. മുസ്ലീം - ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകള്‍ക്കും, ഇസ്‌ലാമോഫോബിയ വളരുന്നതിന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പ്രതികരണം. എന്നാല്‍ ലൗജിഹാദ് എന്ന പരാമര്‍ശം താന്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ സമഗ്രമായ അഭിമുഖത്തിലാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഹിന്ദുക്കൾക്ക് സമ്പൂർണ അധികാരം ലഭിച്ചാൽ തങ്ങളെ ആട്ടിയോടിക്കുമെന്ന് മുസ്ലീം വിഭാഗക്കാര്‍ ഭയപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ മുസ്ലീം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അവരുടെ ഭയം

കർദിനാൾ ജോർജ് ആലഞ്ചേരി

ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന സമുദായം തങ്ങളാണ് എന്നതുകൊണ്ടാണ് ഇസ്ലാമോഫോബിയ ക്രിസ്ത്യാനികൾക്കിടയിൽ അധികരിക്കുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കുമിടയിൽ അവിശ്വാസം പടരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യൻ പെൺകുട്ടികളെ വലയിലാക്കുന്നത് അതിന് ഇന്ധനം പകർന്നിട്ടുണ്ട്. ദീർഘകാലമായി ന്യൂനപക്ഷങ്ങളുടെ ആനുകൂല്യങ്ങൾ മുസ്ലിങ്ങൾ അട്ടിമറിക്കുന്നു. കൂടാതെ മന്ത്രിസഭകളിലെ സ്ഥാനമുപയോഗിച്ച് മുസ്ലിങ്ങളുടെ മാത്രം നേട്ടങ്ങൾക്കായി പ്രവർത്തിക്കുന്നതും ഇസ്ലാമോഫോബിയ പരത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

"ഹിന്ദുക്കൾക്ക് സമ്പൂർണ്ണ അധികാരം ലഭിച്ചാൽ തങ്ങളെ ആട്ടിയോടിക്കുമെന്ന് മുസ്ലീം വിഭാഗക്കാര്‍ ഭയപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ മുസ്ലീം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അവരുടെ ഭയം" ആലഞ്ചേരി പറഞ്ഞു.

'ക്രിസ്ത്യൻ യുവതികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നു'; ഇസ്‌ലാമോഫോബിയയ്ക്ക്  കാരണങ്ങളുണ്ടെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി
ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

ലവ് ജിഹാദ് ഉണ്ടോയെന്ന ചോദ്യത്തിന് ആ വാക്ക് ഉപയോഗിക്കുന്നതിനോട് താല്പര്യമില്ലെങ്കിലും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരിൽ ചിലർ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നുണ്ടെന്നായിരുന്നു ജോർജ് ആലഞ്ചേരിയുടെ മറുപടി. മുഴുവൻ മുസ്ലിം വിഭാത്തിന്റെയും നയങ്ങൾ അങ്ങനെയല്ലെങ്കിലും ചിലരത് ചെയ്യുന്നുണ്ട്. തെറ്റിദ്ധാരണകൾ മാറ്റുന്നതിന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുള്ള ചർച്ചയ്ക്ക് ഒരുക്കമാണ്. എന്നാൽ സ്വന്തം സമുദായത്തിലെ തീവ്രനിലപാടുകാരെ ഭയമാണെങ്കിൽ പിന്നെ ചർച്ചയിലൂടെ എന്താണ് കാര്യമെന്നും ആലഞ്ചേരി ചോദിച്ചു.

കാസ പോലെ തീവ്ര സ്വഭാവമുള്ള ഒരു സംഘടനകളുമായും അടുപ്പമില്ല. സാമുദായിക ഐക്യം തകർക്കുന്ന എല്ലാ നീക്കങ്ങൾക്കും താൻ എതിരാണ്. ജെസ്മിയെയും ലൂസി കളപ്പുരക്കലിനെയും പോലുള്ള സിസ്റ്റർമാർ ഉന്നയിച്ച യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാൽ സാധാരണ സ്ത്രീകളെ പോലെ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യാനാണെങ്കിൽ പിന്നെ എന്തിനാണന് കന്യാസ്ത്രീയായതെന്നും അദ്ദേഹം ചോദിച്ചു.

logo
The Fourth
www.thefourthnews.in