ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം; താനൂർ ഡിവൈഎസ്പിക്ക് മേൽനോട്ട ചുമതല

ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം; താനൂർ ഡിവൈഎസ്പിക്ക് മേൽനോട്ട ചുമതല

അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

താനൂർ ബോട്ടപകടം അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. താനൂർ ഡിവൈഎസ്പി ബെന്നി വി വിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 14 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസാണ് ഉത്തരവിറക്കിയത്.

ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം; താനൂർ ഡിവൈഎസ്പിക്ക് മേൽനോട്ട ചുമതല
താനൂർ ദുരന്തം: ഒളിവിൽ പോയ ബോട്ടുടമ നാസർ അറസ്റ്റിൽ

ബോട്ടുടമ നാസർ അറസ്റ്റിലായ സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള ബോട്ട് ഡ്രൈവറെയും സഹായിയെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.

ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം; താനൂർ ഡിവൈഎസ്പിക്ക് മേൽനോട്ട ചുമതല
ബോട്ട് ദുരന്തം: മരിച്ച 22 പേരില്‍ നാല് വയസ്സുമുതല്‍ 45കാരി വരെ, ബോട്ടിലുണ്ടായിരുന്നത് എത്രപേരെന്ന് വ്യക്തതയില്ല

താനൂരിലെ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പിനെതിരെ നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്തെത്തി. നിഗൂഢമായ ലക്ഷ്യത്തോടെയാണ് വകുപ്പിനെതിരെ ചിലർ പ്രചരണം നടത്തുന്നത്. ടൂറിസ്റ്റ് - ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാൻഡ് വെസല്‍ ആക്ട് പ്രകാരമാണ്. സര്‍വീസിനു പുറമെ നിര്‍മാണം മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം; താനൂർ ഡിവൈഎസ്പിക്ക് മേൽനോട്ട ചുമതല
താനൂര്‍ ബോട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

ഇന്ന് വൈകിട്ടോടെയാണ് ഒളിവിലായിരുന്ന ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുപതോളം ആളുകളെ കയറ്റാൻ സാധിക്കുന്ന ബോട്ടിൽ അതിലേറെപ്പേരെ കയറ്റിയത് അപകടത്തിനിടയാക്കി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. ചികിത്സാ ചെലവ് വഹിക്കാനും തീരുമാനമായി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടുകയും മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in