സിൽവർ ലൈനിനായി  സർക്കാർ ചെലവിട്ടത് 
65.72 കോടി ;പണമൊഴുക്കിയത് നടപ്പാകുമോ എന്ന് ഉറപ്പില്ലാത്ത 
പദ്ധതിക്ക്

സിൽവർ ലൈനിനായി സർക്കാർ ചെലവിട്ടത് 65.72 കോടി ;പണമൊഴുക്കിയത് നടപ്പാകുമോ എന്ന് ഉറപ്പില്ലാത്ത പദ്ധതിക്ക്

വാഹന വാടകക്ക് മാത്രമായി 14,79,402 രൂപയും കെട്ടിട വാടക ഇനത്തിൽ 21,26,016 രൂപമാണ് ചെലവാക്കിയത്

സില്‍വര്‍ ലെെന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവിട്ടത് 65.72 കോടി രൂപ. ഭൂമി ഏറ്റെടുക്കല്‍ സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമായി 10,76,60,434 രൂപ ചിലവഴിച്ചപ്പോൾ ഇതിൽ വാഹന വാടകക്ക് മാത്രമായി 14,79,402 രൂപയും കെട്ടിട വാടക ഇനത്തിൽ 21,26,016 രൂപമാണ് ചെലവാക്കിയത്. കേന്ദ്രസർക്കാറിൻ്റെ അനുമതി പോലും കിട്ടാത്ത പദ്ധതിക്കായാണ് സംസ്ഥാന സർക്കാർ ഇത്രയും വലിയ തുക ചെലവാക്കിയത് എന്നതാണ് മറ്റൊരു വസ്തുത. സണ്ണി ജോസഫ് എംഎൽഎയ്ക്ക് രേഖമൂലം മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് പദ്ധതിക്കായി ഭീമമായ തുക ചെലവിട്ടതിൻ്റെ കണക്കുകൾ സർക്കാർ വ്യക്തമാക്കിയത്.

സിൽവർ ലൈനിനായി  സർക്കാർ ചെലവിട്ടത് 
65.72 കോടി ;പണമൊഴുക്കിയത് നടപ്പാകുമോ എന്ന് ഉറപ്പില്ലാത്ത 
പദ്ധതിക്ക്
ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂ: മുഖ്യമന്ത്രി

കണ്‍സള്‍ട്ടന്‍സി ഫീയായി 33.01 കോടി , ഫീസിബിലിറ്റി - 79. 39 ലക്ഷം,സര്‍വേ വര്‍ക്ക് - 3.43 കോടി, അതിര്‍ത്തി കല്ല് - 1.63 കോടി, മണ്ണ് പരിശോധന -75.92 ലക്ഷം, ജനറല്‍ വര്‍ക്ക്‌സ് - 6.61 കോടി ,ശമ്പള ചെലവും മറ്റ് ചെലവുകളും -19.50 കോടി, കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍ -1 കോടി എന്നിങ്ങനെ നീളുന്നു കണക്കുകള്‍.

സിൽവർ ലൈനിനായി  സർക്കാർ ചെലവിട്ടത് 
65.72 കോടി ;പണമൊഴുക്കിയത് നടപ്പാകുമോ എന്ന് ഉറപ്പില്ലാത്ത 
പദ്ധതിക്ക്
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമെന്ന് കെ-റെയില്‍

സില്‍വര്‍ ലെെനിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഇതിനായി ചെലവാക്കിയ കോടികളുടെ കണക്ക് പുറത്തുവരുന്നത്.സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ച കണക്കാണിത്

logo
The Fourth
www.thefourthnews.in