അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര ചട്ടങ്ങള്‍ മാറ്റണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര ചട്ടങ്ങള്‍ മാറ്റണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

ഉത്തരവ് ഇറക്കുന്നതിലെ നിയമസാധുത പരിശോധിക്കുമെന്നും മന്ത്രി

സംസ്ഥാനത്തെ അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ വഴി തേടി സര്‍ക്കാര്‍. ഉത്തരവ് ഇറക്കുന്നതിലെ നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചട്ടങ്ങള്‍ അടിമുടി മാറ്റേണ്ടതുണ്ട്. കേന്ദ്ര ചട്ടങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര ചട്ടങ്ങള്‍ മാറ്റണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
തെരുവുനായകൾ ആളെക്കൊല്ലുന്നു ; വന്ധ്യംകരിക്കപ്പെട്ട് എബിസി പദ്ധതി

CrPC 133 F പ്രകാരം അക്രമകാരികളായിട്ടുള്ള മൃഗങ്ങളെ കൊല്ലാനുള്ള വ്യവസ്ഥ നിലവിലുണ്ട്. ഈ വകുപ്പിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ മുന്‍കരുതലോടെ തെരുവുനായ്ക്കളെ കൊല്ലാനുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങള്‍ വസ്തുതകള്‍ പറയാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണെന്നും എം ബി രാജേഷ് ആരോപിച്ചു.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര ചട്ടങ്ങള്‍ മാറ്റണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍
സംരക്ഷിക്കേണ്ടത് കുട്ടികളെ, നായ്ക്കളെ അല്ല; നിഹാലിൻ്റെ മരണത്തിൽ സ്വമേധയാ കേസ് എടുത്ത് ബാലാവകാശ-മനുഷ്യാവകാശ കമ്മീഷനുകൾ

കണ്ണൂരില്‍ തെരുവു നായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ പത്തു വയസ്സുകാരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരാനും ബാലാവകാശ കമ്മീഷന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ തെരുവു നായ ആക്രമണം തുടര്‍ക്കഥയാവുകയാണ്.

logo
The Fourth
www.thefourthnews.in