ആഴക്കടൽ ലഹരിവേട്ട; പിടികൂടിയ മെത്താഫെറ്റമിന് 25000 കോടി രൂപ മൂല്യം

ആഴക്കടൽ ലഹരിവേട്ട; പിടികൂടിയ മെത്താഫെറ്റമിന് 25000 കോടി രൂപ മൂല്യം

പിടിച്ചെടുത്ത ലഹരിമരുന്നും പാക്കിസ്താൻ പൗരനെയും നാളെ കോടതിയിൽ ഹാജരാക്കും

ആഴക്കടലിലെ ലഹരിക്കടത്തിൽ പിടികൂടിയത് 25000 കോടി വില വരുന്ന മെത്താഫെറ്റമിനെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി വസ്‌തുക്കളുടെ കണക്കെടുപ്പ് 23 മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്. 2525കിലോ മെത്താഫെറ്റമിനാണ് പിടികൂടിയത്. 15000ത്തോളം രൂപ വില വരുന്ന ലഹരി പിടികൂടിയതെന്നായിരുന്നു ഇന്നലെ എൻസിബി പറഞ്ഞിരുന്നത്. എന്നാൽ വിശദമായ പരിശോധനയിലും കണക്കെടുപ്പിലുമാണ് 25000 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് വ്യക്തമായത്.

പിടിയിലായ പാകിസ്താൻ സ്വദേശിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. പിടികൂടിയ മെത്താഫിറ്റമിന്റെ പാക്കറ്റുകളില്‍ പാക്കിസ്താനിലെ ലഹരി മാഫിയകളുടെ അടയാളങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലഹരി കടത്തിന് പിന്നിൽ രാജ്യാന്തര സംഘങ്ങൾ ഇനിയുമുണ്ടാകാമെന്ന് എൻസിബി സൂപ്രണ്ട് എം ആര്‍ അരവിന്ദ് വ്യക്തമാക്കി.

ആഴക്കടൽ ലഹരിവേട്ട; പിടികൂടിയ മെത്താഫെറ്റമിന് 25000 കോടി രൂപ മൂല്യം
ആഴക്കടലിൽ വൻ ലഹരിവേട്ട; പിടികൂടിയത് 12000 കോടിയുടെ മയക്കുമരുന്ന്, പാകിസ്താൻ സ്വദേശി പിടിയിൽ

ഗ്രേഡ് കൂടിയ മെത്താഫെറ്റമിൻ ആയതിനാലാണ് മൂല്യം കൂടിയത്. പിടിച്ചെടുത്ത ലഹരിമരുന്നും പാക്കിസ്താൻ പൗരനെയും നാളെ കോടതിയിൽ ഹാജരാക്കും. ഇയാളുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. 134 ചാക്കുകളിലായിട്ടായിരുന്നു പിടിച്ചെടുത്ത ലഹരിവസ്തുക്കൾ. ഒരു കിലോ വീതമുള്ള പാക്കറ്റുകളായിട്ടായിരുന്നു മെത്താഫെറ്റമിൻ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ എൻസിബിയുടെയും ഇന്ത്യൻ നേവിയുടെയും അന്വേഷണം പുരോഗമിക്കുകയാണ്. നാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷ എൻസിബി സമർപ്പിക്കും.

ഇന്നലെയാണ് പുറങ്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുളളിൽ വൻ ലഹരിമരുന്ന് വേട്ട നടന്നത്. ഇന്ത്യൻ നേവിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടായിരുന്നു ലഹരിവേട്ട. ലഹരിമരുന്ന് കൊണ്ടുവന്ന കപ്പലും കസ്റ്റിഡിയിലെടുത്തിരുന്നു. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ തീരങ്ങൾ ലക്ഷ്യമിട്ടാണ് കപ്പൽ നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.

logo
The Fourth
www.thefourthnews.in