സംവിധായകന്‍ സിദ്ധിഖിന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം വൈകീട്ട്

സംവിധായകന്‍ സിദ്ധിഖിന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം വൈകീട്ട്

കബറടക്കം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ധിഖിന് കലാലോകത്തിന്റെ അന്ത്യാഞ്ജലി. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച സിദ്ധിഖിനെ അവസാനമായി കാണാന്‍ സിനിമാ ലോകം ഒഴുകിയെത്തുകയാണ്. ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും കടവന്ത്രയില്‍ പൊതുദര്‍ശനം. പിന്നീട് കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകീട്ട് ആറ് മണിക്കായിരിക്കും കബറടക്കം.

സംവിധായകന്‍ സിദ്ധിഖിന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം വൈകീട്ട്
സിനിമയിലേയും ജീവിതത്തിലേയും ബിഗ് ബ്രദറെന്ന് മോഹൻലാൽ; നിസ്സീമമായ വ്യഥയെന്ന് മമ്മൂട്ടി

കഴിഞ്ഞ ദിവസമാണ് സിദ്ധിഖ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. ന്യുമോണിയയും കരള്‍ സംബന്ധവുമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാഹിത വിഭാഗത്തില്‍ എക്‌മോ സഹായത്തില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

സംവിധായകന്‍ സിദ്ധിഖിന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം വൈകീട്ട്
സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

നിരവധി മലയാള സിനിമകള്‍ സമ്മാനിച്ച ഹിറ്റ് മേക്കറെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്. നര്‍മത്തിന്റെ മര്‍മറിഞ്ഞ് സിനിമകള്‍ സൃഷ്ടിച്ച സിദ്ധിഖ് എക്കാലവും ചിരിപ്പിക്കാനുള്ള ഒരു കൂട്ടം ചിത്രങ്ങള്‍ ബാക്കിയാണ് മണ്‍മറഞ്ഞത്. സംവിധായകന്‍ ഫാസിലുമായുള്ള കൂടിക്കാഴ്ചയും സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. മിമിക്രി വേദിയില്‍ നിന്ന് സിനിമയിലേക്കുള്ള ചുവടുവെപ്പിന് നിമിത്തമായതും സംവിധായകന്‍ ഫാസില്‍ തന്നെ. പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ഫാസില്‍ ചിത്രത്തില്‍ സഹസംവിധായകരായ സിദ്ധിഖ്-ലാല്‍ ആദ്യമായി ക്യാമറ വച്ചത് മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു.

logo
The Fourth
www.thefourthnews.in